ക്രൈം ഡെസ്‌ക്
കണ്ണൂർ: ഓർക്കാട്ടേരിയിൽ നിന്നും ഒളിച്ചോടിയ കമിതാക്കളായ മൊബൈൽ ഫോൺകട ഉടമയും ജീവനക്കാരിയും ആറു മാസം കൊണ്ടു മൊബൈലിൽ ചിത്രീകരിച്ചത് ആയിരത്തിലേറെ അശ്ലീല വീഡിയോകൾ. ഭർത്താവിനെയും ഏഴുവയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് എട്ടു വയസിലേറെ പ്രായക്കുറവുള്ള കാമുകന്റെ ഒപ്പം യുവതിയെ കുടുക്കിയത് ഇത്തരത്തിലുള്ള അശ്ലീല വീഡിയോകളെന്നു സൂചനയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഓർക്കാട്ടേരിയിൽ നിന്നു കാണാതായ മൊബൈൽ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടിൽ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈൽ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട് ഇവരെ ഒരു വാടകവീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാർട്ട് ഫോണിൽ നിന്ന് അംജാദുമൊത്തുള്ള രഹസ്യ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ അശ്ലീല ഫോട്ടോകളും ഫോണിൽ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോണാകട്ടെ ഉപയോഗിക്കാത്തതുമായിരുന്നു. ഇവർ താമസിച്ചിരുന്ന റൂമിൽ നിന്ന് ഗർഭനിരോധന ഉറകൾ, നിരവധി അശ്ലീല പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിലയേറിയ മദ്യവും രഹസ്യമായി സൂക്ഷിച്ചിരുന്നു. പകൽ വാടകവീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടിച്ചിരുന്ന ഇവർ രാത്രികളിലായിരുന്നു കറക്കം മുഴുവൻ.
കോഴിക്കോട് നഗരത്തിലൂടെ കറങ്ങിയിരുന്ന ഇവർ മലയാളത്തിലെ പ്രമുഖ വാർത്ത ചാനലിലെ ജോലിക്കാരെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണിൽ നിന്നു രക്ഷപെടാനായി മലയാളത്തിലെ ഒരു വാർത്ത ചാനലിന്റെ പേരിൽ തയാറാക്കിയ ഐഡി കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയ ഐടി കാർഡിൽ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വർഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാർഡിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രവീണ റിപ്പോർട്ടർ സംഗീത മേനോൻ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്.


