മദ്യപിച്ച് സ്‌കൂള്‍ ബസ് പറത്തി. നാല് ജില്ലകളിലായി 25 ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചി: സംസ്ഥാനത്ത് മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 പേര്‍ അറസ്റ്റില്‍. മധ്യകേരളത്തിലെ നാല് ജില്ലകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളില്‍ ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്.

പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങുമെന്ന് പോലീസ് പറഞ്ഞു. വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ വേണ്ടിയാണ് പോലീസ് പ്രത്യേക പരിശോധന നടത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top