വീണ വിജയൻ അറസ്റ്റിലേക്ക് ? മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് ഇഡി കുരുക്ക് മുറുകി. സിഎംആര്‍എല്ലിന് തിരിച്ചടി; അപ്പീല്‍ തള്ളി. മാസപ്പടി കേസില്‍ ഇഡി അന്വേഷണം തുടരും.ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധി പിണറായിക്ക് കനത്ത തിരിച്ചടി; സുപ്രീംകോടതിയെ സമീപിക്കാനുള്ള സവകാശം തേടലും അംഗീകരിക്കാതെ വിധി!

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. . കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.

എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് കൊണ്ട് മാത്രം ഇഡി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്. ഈ തടസം കൂടി നീങ്ങിയതോടെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ മകള്‍ വീണ ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കും. പിണറായി വിജയന്റെ വീട്ടില്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ കഴിഞ്ഞ തവണ ഇ ഡി റെയ്ഡ് നടത്തിയപ്പോള്‍ സിപിഐഎം ശക്തമായ പ്രതിഷേധവും ഇഡി വാഹനങ്ങള്‍ക്കെതിരെ ആക്രമണവും നടത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ചാണ് അപ്പീല്‍ തള്ളിയത്. അല്‍പ സമയത്തിനുള്ളില്‍ ഇ ഡി ആസ്ഥാനത്തേക്ക് ഇഡി ഡയറക്ടര്‍ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ നിര്‍ണായക യോഗം ചേരും. കേസിന്റെ തുടര്‍നടപടികളും ഉദ്യോഗസ്ഥര്‍ നേരിട്ട അക്രമവും ചര്‍ച്ച ചെയ്യാനാണ് ഇന്ന് ഇ ഡിയുടെ ഉന്നതതല യോഗം നടക്കുന്നത്.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തലപ്പത്ത് അതീവ നീക്കങ്ങളാണ് നടക്കുന്നത്. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിനായി ഇഡി ഡയറക്ടര്‍ കൊച്ചിയില്‍ എത്തിക്കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രിയുടെ മകളിലേക്ക് അന്വേഷണം നീളുന്ന ഘട്ടത്തില്‍ ഒരു തരത്തിലുള്ള നിയമപരമായ വീഴ്ചകളും ഉണ്ടാകരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് ഡല്‍ഹിയിലെ ഉന്നത കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിപ്പകര്‍പ്പ് കൈപ്പറ്റിയാലുടന്‍ വീണാ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

ഇ സി എന്‍ ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇഡിക്ക് തങ്ങളുടെ സ്ഥാപനത്തിലും അതിലൂടെ നടന്ന ഇടപാടുകളിലും അന്വേഷണം നടത്താന്‍ അധികാരമില്ലെന്നായിരുന്നു സിഎംആര്‍എല്ലിന്റെ പ്രധാന വാദം. ഈ സാങ്കേതികത്വം മുന്‍നിര്‍ത്തി അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണ്ണമായി തള്ളിക്കളഞ്ഞത്. കള്ളപ്പണ ഇടപാടുകള്‍ കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും കേന്ദ്ര ഏജന്‍സിക്ക് വിപുലമായ അധികാരമുണ്ടെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കരിമണല്‍ കമ്പനിയെ മുന്‍നിര്‍ത്തി നിയമപോരാട്ടം നടത്തി ഇഡിയില്‍ നിന്ന് രക്ഷപ്പെടാമെന്ന വീണാ വിജയന്റെ പ്രതീക്ഷകള്‍ക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

Top