ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയെത്തിയ അഭിഷേകിന് മകൾ ആരാധ്യ നൽകിയ സർപ്രൈസ്…  

ഷൂട്ടിംഗ് കഴിഞ്ഞു മടങ്ങിയെത്തിയ തനിക്ക് മകൾ ആരാധ്യ ഒരുക്കിയ സര്‍പ്രൈസ് പങ്കുവെച്ച് അഭിഷേക് ബച്ചൻ. നീണ്ട ഇടവേളയ്ക്കു ശേഷം അഭിഷേക് ബച്ചന്‍ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ‘മന്‍മര്‍സിയാം’.ഈ ചിത്രത്തിന്റെ കാശ്മീരിൽ നടക്കുന്ന ഷൂട്ടിങ് കഴിഞ്ഞു മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ അഭിഷേകിനാണു മകൾ ആരാധ്യ  ഒരു സര്‍പ്രൈസ് ഒരുക്കിയത്.  ‘ഐ ലവ് യൂ പപ്പാ’ എന്ന് കുറിച്ച ഒരു കാര്‍ഡ്‌ ആയിരുന്നു അത്.ആ കാര്‍ഡ്‌ കണ്ടു അഭിഷേക് സോഷ്യല്‍ മീഡിയയില്‍ അത് പങ്കുവെക്കുകയും ചെയ്തു. 2016 ജൂണില്‍ ഹൗസ് ഫുള്‍ 3 എന്ന ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്‌. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂനിയര്‍ ബച്ചന്‍ വീണ്ടും എത്തുന്നത്‌ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മന്‍മര്‍സിയാം’ എന്ന സിനിമയിലൂടെയാണ്. ചിത്രീകരണത്തിന് മുന്നോടിയായി തന്‍റെ സുഹൃത്തുക്കളുടേയും ആരാധകരുടേയും അനുഗ്രഹങ്ങള്‍ വേണം എന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.‘ഗാംഗ്സ് ഓഫ് വസായ്പൂര്‍’, ‘ദേവ് ഡി’, ‘രമണ്‍ രാഘവ്’, ‘മുക്കാബാസ്’ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് കശ്യപുമായി അഭിഷേക് കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തില്‍ അഭിഷേകിന്‍റെ നായികയായുന്നത് തപ്സി പന്നു. aവിക്കി കൗശലും ‘മന്‍മര്‍സിയാ’മില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.മകള്‍ ആരാധ്യയേയും ഭാര്യ ഐശ്വര്യയേയും കുറിച്ച് വളരെ ‘protective’ ആണ് താന്‍ എന്ന് അഭിഷേക് പലതവണ പറഞ്ഞിട്ടുണ്ട്.  ഐശ്വര്യയും അഭിഷേകും കഴിഞ്ഞ ഏപ്രില്‍ 20 നാണ് തങ്ങളുടെ പതിനൊന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്.

Top