അഭിഷേക് ബച്ചന്‍ കരീഷ്മയുമായുള്ള പ്രണയം ഉപേക്ഷിച്ചതിന് പിന്നിലെ കാരണം ഇതാണ്…

പ്രശസ്ത ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായും മുംബൈയില്‍ 21 കോടിയുടെ പുതിയ ആഡംബര വീട് സ്വന്തമാക്കിയിരിക്കുകയാണ്. ഇരുവരും കുടുംബവീടായ ജല്‍സയില്‍ നിന്ന് മാറി താമസിക്കുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത നിഷേധിച്ച് താരങ്ങളുടെ കുടുംബ വൃത്തങ്ങള്‍ രംഗത്ത് വന്നു. അഭിഷേകിന് കുടുംബത്തെ പിരിഞ്ഞു നില്‍ക്കാനാകില്ല. ഇതു കൊണ്ടാണ് മുന്‍ കാമുകി കരീഷ്മ കപൂറുമായി പിരിഞ്ഞതത്രെ. ഇരുവരും പ്രണയം തുടങ്ങിയത് ഹാ മേംനേ ഭി പ്യാര്‍ കിയ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പിന്നീട് ഇരുവരും 2002 ല്‍ അമിതാഭ് ബച്ചന്റെ അറുപതാം ജന്മദിനത്തില്‍ തങ്ങള്‍ വിവാഹിതരാകുമെന്നു പരസ്യമായി അറിയിച്ചു. അടുത്ത വര്‍ഷം ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനുള്ള കാരണം കരീഷ്മ അഭിഷേകിനെ മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാനായി നിര്‍ബന്ധിച്ചതാണെന്നാണ് വാര്‍ത്തകള്‍. പുതിയ വസതി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വാങ്ങിയത് താമസിക്കാന്‍ വേണ്ടിയില്ല. പകരം സമ്പാദ്യമെന്ന രീതിയിലാണെന്ന് അഭിഷേകിനോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Top