കൊട്ടിയൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു

കേളകം: കൊട്ടിയൂര്‍ – അമ്പായത്തോട് സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു. അമ്പായത്തോട്ടിലെ പടിയാനിക്കല്‍ മാത്യു -അന്നക്കുട്ടി ദമ്പതികളുടെ മകന്‍ എബിന്‍ മാത്യു (27) ആണ് മരണപ്പെട്ടത്.

അമേരിക്കയിലെ ബര്‍ റിഡ്ജിലായിരുന്നു സംഭവം. എബിന്‍ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വെസ്റ്റ് മോണ്ടിലെ പ്രാദേശിക ഗ്യാസ് സ്റ്റേഷനില്‍ മാനേജരായി ജോലിയെടുക്കുകയായിരുന്നു എബിന്‍. സഹോദരി മൈസുരുവില്‍ നേഴ്സിങ് വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ എബിനോടൊപ്പം അമേരിക്കയിലാണ് താമസം. ശവസംസ്‌കാരം പിന്നീട് സ്വദേശത്ത് നടത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top