ഡോ ഷിനു ശ്യാമളനെതിരെ ആരോഗ്യവകുപ്പ് നിയമനടപടി സ്വീകരിക്കുമെന്ന് ഡിഎംഒ. നീതി ലഭിച്ചില്ലെന്നു കണ്ണീരോടെ ഡോ.ഷിനു

കൊച്ചി:കൊറോണ വൈറസ് ബാധ സംബന്ധിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച ഡോ ഷിനു ശ്യാമളനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂര്‍ ഡിഎംഒ ഓഫീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെ മോശമായി ചിത്രീകരിക്കുന്നത് പബ്ലിസിറ്റിക്കുവേണ്ടിയാണെന്നും ഡിഎംഒ ഓഫീസ് വൃത്തങ്ങള്‍ വിമര്‍ശിച്ചു. കൊവിഡ് ലക്ഷണമുള്ള രോഗി ചികിത്സക്ക് എത്തിയത് ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടും അവര്‍ വേണ്ട നടപടി കൈക്കൊണ്ടില്ല എന്നായിരുന്നു ഷിനു ശ്യാമളന്‍റെ ആരോപണം. എന്നാല്‍, ഷിനു പറഞ്ഞ രോഗി നേരത്തെ തന്നെ നിരീക്ഷണത്തിലുള്ള ആളായിരുന്നെന്നാണ് ഡിഎംഒ ഓഫീസ് പറയുന്നത്.

ഡോ. ഷിനു ശ്യാമളന്റെ ആരോപണത്തിൽ വസ്തുതയില്ലെന്ന വിശദീകരണവുമായി ഡിഎംഒ. പ്രസ്തുത വ്യക്തി നേരത്തെ തന്നെ നിരീക്ഷണക്കാലയളവ് പൂർത്തിയാക്കിയ ആളാണ്. ആരോഗ്യപ്രവർത്തകരെ മോശമായി ചിത്രീകരിച്ചത് പബ്ലിസിറ്റിക്കു വേണ്ടിയാണെന്നാണ് കരുതുന്നത്.അതേസമയം ഷിനു ശ്യാമളനെ ജോലിയിൽ നിന്നു പുറത്താക്കിയിട്ടില്ലെന്ന് രോഷ് ക്ലിനിക്ക് ഉടമ ഡോ.രോഷ് പറഞ്ഞു. ആശുപത്രിയിൽ വന്ന രോഗിയുടെ പേരും മൊബൈൽ നമ്പരും എടുക്കാറുണ്ട്. എന്നാൽ നാടുവിട്ടെന്നു പറയുന്ന വ്യക്തിയുടെ വിവരങ്ങൾ എടുക്കാൻ സമയം കിട്ടിയില്ലെന്നും ഡോക്ടർ രോഷ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ വ്യക്തി കൊവിഡ് രോഗലക്ഷണങ്ങളോടെ സ്വകാര്യ ക്ലിനിക്കിലെത്തിയെന്നാണ് ഷിനു ശ്യാമളന്‍ പറഞ്ഞത്.കടുത്ത പനിയുമായി ക്ലിനിക്കിലെത്തിയ വ്യക്തിക്ക് കൊറോണ സംശയിച്ചതിനെ തുടർന്ന് അദ്ദേഹത്തോട് ആരോഗ്യ വകുപ്പിൽ അറിയിക്കണം എന്ന ആവശ്യം അദ്ദേഹം നിരസിച്ചതായാണ് ഡോ. ഷിനു ശ്യാമളൻ സമൂഹമാധ്യമങ്ങളിൽ പറഞ്ഞത്. ഈ വ്യക്തി അടുത്ത ദിവസം രാവിലെ ഖത്തറിലേക്ക് മടങ്ങിപ്പോയെന്നും ഷിനു ഫേസ്ബുക്ക് പോസ്റ്റിലൂടെ പറ‌ഞ്ഞിരുന്നു.

അതിന് അദ്ദേഹം തയാറാകാതിരുന്നപ്പോൾ ഈ വിവരം ജില്ലാതല ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നും രാവിലെ വരെ നടപടിയുണ്ടായില്ലെന്നും ഡോ. ഷിനു ആരോപിച്ചിരുന്നു. സംഭവം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയും മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും ചെയ്തതോടെ ഷിനു ശ്യാമളനെതിരെ ഡിഎംഒ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

ഇനി എന്ത് ഒത്തുതീർപ്പ് ഉണ്ടാക്കിയാലും ആ ക്ലിനിക്കിലേക്ക് ജോലിക്കില്ലെന്നു ഷിനു മാധ്യമങ്ങളോടു പറഞ്ഞിരുന്നു. സമൂഹം തന്നെ കുറ്റക്കാരിയാക്കുന്നതു പോലെയാണ് തോന്നുത്. നല്ലതു ചെയ്യാൻ ശ്രമിച്ചിട്ടും തനിക്കു നീതി ലഭിച്ചില്ലെന്നു ഷിനു കണ്ണീരോടെ പറയുന്നു. ഒരുപാട് ക്ലിനിക്കുകളിൽ നിന്ന് ജോലി ഓഫർ ചെയ്ത് വിളി വരുന്നുണ്ട്. കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അവർ പറഞ്ഞു.

ആരോപണത്തെ തുടര്‍ന്ന് ഷിനു ശ്യാമളനെ ആശുപത്രി അധികൃതര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കൊവിഡ് രോഗലക്ഷണമുള്ള വ്യക്തിയെ കണ്ടപ്പോള്‍ ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിക്കുകയും അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിനാണ് തന്നെ പിരിച്ചുവിട്ടതെന്ന ആരോപണവുമായി പിന്നാലെ ഷിനു തന്നെ രംഗത്തെത്തുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഷിനുവിനെതിരെ തൃശ്ശൂര്‍ ഡിഎംഒ ഓഫീസിന്‍റെ പ്രതികരണം വന്നിരിക്കുന്നത്

Top