അബ്ദുള്ള കുട്ടിക്ക് ആശംസകളുമായി നടന്‍ കൃഷ്ണകുമാറും കുടുംബവും..

കൊച്ചി:ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ്‌ എ.പി അബ്ദുള്ളകുട്ടിയെ നടൻ കൃഷ്ണകുമാർ നേരിൽ കണ്ട് അഭിനന്ദിച്ച് .കൃഷ്ണകുമാറിന്റെ കുറിപ്പ് വൈറലായിരിക്കയാണ് .സോഷ്യല്‍ മീഡിയയില്‍ഏറെ സജീവമായി ഇടപെടുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റെത്. സൂപ്പര്‍ താരമായ മകള്‍ അഹാനയും സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചെത്താറുണ്ട്.

കൃഷ്ണകുമാറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ബ്യൂട്ടി, ട്രാവല്‍ വ്ലോ​ഗുമായി മക്കളും സദീവമാണ്. ലോക്ക് ഡൗണ്‍ കാലത്ത് തുടങ്ങിയ നടന്റെ കുടുംബത്തിന്റെ യൂട്യൂബ് ചാനലുകള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിയ്ച്ചത്.

”ബിജെപിയുടെ പുതിയ നാഷണല്‍ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ ഇന്ന് തിരുവനന്തപുരത്തു വെച്ച്‌ കണ്ട് അനുമോദിച്ചു.ശ്രി അബ്ദുള്ളകുട്ടിക്ക് എന്റെയും എന്റെ കുടുംബത്തിന്‍െറയും ആശംസകള്‍.”

Top