പുതിയ ലുക്കില്‍ നടൻ പൃഥ്വിരാജ്…‘ജിം ബോഡി വിത്ത് നോ താടി’.ക്ലീൻ ഷേവ് ലുക്കിൽ ഭാര്യ സുപ്രിയ മേനോനുമൊത്തുള്ള സെൽഫിയുമായി താരം !

കൊച്ചി :പൃഥിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി വഞ്ചിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി.നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണ സാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ നോവൽ വിവരിക്കുന്നത്.

ബ്ലസി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കെ.യു മോഹനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. പടിഞ്ഞാറന്‍ ഏഷ്യയിലെ മരുഭൂമികളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രം മലയാളം,തമിഴ്, ഹിന്ദി ഭാഷകളിലായാണ് പുറത്തിറങ്ങുന്നത്. വിദേശ ടെക്‌നീഷ്യന്മാരുടെ സഹായത്തോടെ ഒരുക്കുന്ന ചിത്രം ജിഎ ഫിലിം കമ്പനിയാണ് നിര്‍മ്മിച്ചത്‌.

ആടുജീവിതം സിനിമയ്ക്കായി പൃഥ്വിരാജ് സ്വീകരിച്ച ഗെറ്റപ്പ് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. എന്നാൽ അതിലേറെ അമ്പരപ്പിക്കുന്നതാണ് പൃഥ്വിയുടെ ആ ഗെറ്റപ്പിൽ നിന്നുള്ള മാറ്റം. വളരെ കുറച്ച് ദിവസം കൊണ്ട് തന്നെ മെലിഞ്ഞ രൂപത്തിൽ നിന്ന് ഉറച്ച ആരോഗ്യമുള്ള ശരീരത്തിലേക്ക് മാറാൻ പൃഥ്വിക്ക് കഴിഞ്ഞു. ഇപ്പോൾ ഗെറ്റപ്പിന്റെ പ്രത്യേകതയായ നീണ്ട താടിയും താരം കളഞ്ഞിരിക്കുകയാണ്. ക്ലീൻ ഷേവ് ലുക്കിൽ ഭാര്യ സുപ്രിയ മേനോനുമൊത്തുള്ള സെൽഫി താരം പോസ്റ്റ് ചെയ്തു.

‘ജിം ബോഡി വിത്ത് നോ താടി’ എന്നാണ് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ആളുകളെല്ലാം ചിത്രത്തിന് താഴെ നല്ല അഭിപ്രായങ്ങളാണ് കമന്റ് ചെയ്തുകൊണ്ടിരിക്കുന്നത്. പുതിയ മുഖം എന്ന സിനിമയിലും പൃഥ്വിക്ക് ക്ലീൻ ഷേവ് ലുക്കായിരുന്നു. അതേ രൂപത്തോടാണ് ആളുകൾ ഈ ലുക്കിനെ താരതമ്യം ചെയ്യുന്നത്. എന്നാൽ കട്ടത്താടി തന്നെയായിരുന്നു നല്ലതെന്ന് പറയുന്നവരുമുണ്ട്.

ആടുജീവിതം സിനിമ സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന്റെ പ്രസിദ്ധ നോവലിനെ ആധാരമാക്കിയാണ് സിനിമ. ചിത്രീകരണത്തിനായി വിദേശത്ത് പോയ സിനിമാ സംഘം ലോക്ക് ഡൗണിൽ അവിടെ കുടുങ്ങിയിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷമാണ് പൃഥ്വിയും മറ്റ് സംഘാംഗങ്ങളും തിരിച്ചെത്തിയത്. പൃഥ്വിക്കൊപ്പം വന്ന ഒരാൾക്ക് മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നാട്ടിലെത്തി ക്വാറന്റീനിലായ പൃഥ്വിയുടെ വർക്ക് ഔട്ട് ചിത്രങ്ങളും വൈറലായിരുന്നു.

Top