മുഖ്യന്റെ വാഗ്ദാനം പാഴ്‌വാക്ക്: നോക്കികൂലിയായി നടനില്‍ നിന്നും പിടിച്ചു പറിച്ചത് 25,000 രൂപ; നടപടി എടുക്കുമെന്ന് യൂണിയന്‍ പ്രസിഡന്റ്

തിരുവനന്തപുരം: വീട് നിര്‍മ്മാണത്തിന് സാധനങ്ങള്‍ ഇറക്കിയവര്‍ക്ക് 16000രൂപ കൊടുത്തു. നോക്കി നിന്നവര്‍ക്ക് 25,000 രൂപയും. നോക്ക് കൂലി കേരളത്തില്‍ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കി നടന്‍ സുധീര്‍ കരമനയുടെ വീടു പണിയും. തിരുവനന്തപുരത്ത് ചാക്ക ബൈപ്പാസിലാണ് സുധീര്‍ കരമനയുടെ വീടു നിര്‍മ്മാണം. ഇവിടേക്ക് കൊണ്ടു വന്ന സാധനങ്ങള്‍ ഇറക്കുന്നതിലാണ് തര്‍ക്കം ഉണ്ടായത്.

800രൂപ വിലയുള്ള സാധനം ഇറക്കാന്‍ 800 രൂപയാണ് ഈടാക്കിയത്. ആദ്യം ഒരു ലക്ഷം രൂപ ചോദിച്ചു. പിന്നീട് അത് 50,000 രൂപയായി. ഒടുവില്‍ യുണിയന്‍കാര്‍ക്ക് 20000രൂപ കൊടുത്തു. ഇതോടെ സാധനം ഇറക്കാന്‍ അനുമതി നല്‍കി യൂണിയനുകാര്‍ പോവുകയായിരുന്നു. സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളുടെ ആളുകളും തര്‍ക്കത്തിനെത്തി. നടന്‍ സുധീര്‍ കരമന സ്ഥലത്തില്ലായിരുന്നു. കരാര്‍ എടുത്ത ആളില്‍ നിന്നാണ് ഈ തുക യൂണിയന്‍കാര്‍ ഈടാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീടുവയ്ക്കുന്നതിനായി കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കന്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കന്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു. എന്നാല്‍, ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാര്‍ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിത് കൊടുക്കാന്‍ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവര്‍ തയ്യാറായില്ല. തുടര്‍ന്ന് യൂണിയന്‍കാര്‍ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍, തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.

അതേസമയം, 25,000 രൂപ വാങ്ങിയ യൂണിയന്‍കാര്‍ ലോഡ് ഇറക്കാതെയാണ് പോയതെന്ന് സുധീര്‍ കരമന പറഞ്ഞു. താന്‍ തൊടുപുഴയില്‍ സിനിമയുടെ ചിത്രീകരണത്തിലായിരുന്നപ്പോഴാണ് സംഭവത്തെ കുറിച്ച് അറിഞ്ഞത്. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും സുധീര്‍ പറഞ്ഞു. നോക്കുകൂലി വാങ്ങുന്നതിനെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേസമയം, നോക്കുകൂലി വാങ്ങിയ സംഭവത്തില്‍ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Top