നടി ആക്രമിക്കപ്പെട്ട സംഭവം: മറ്റൊരു യുവ നടിയുടെ കൂടി വീഡിയോ പുറത്തു വിടുമെന്നു ഭീഷണി; വീഡിയോയ്ക്കു വിലയിട്ട് ഗുണ്ടാ സംഘം

ക്രൈം ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു യുവ നടിയുടെ അശ്ലീല ചിത്രങ്ങൾ പുറത്തു വിടുമെന്നു ഗുണ്ടാ സംഘത്തിന്റെ ഭീഷണിയെന്നു സൂചന. മലയാള സിനിമയിൽ സജീവമല്ലാത്ത, എന്നാൽ തെലുങ്ക് സിനിമാ വേദിയിൽ സജീവമായ നടിയുടെ ചിത്രങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഗുണ്ടാ സംഘമാണ് നടിയുടെ അടുത്ത ബന്ധുവിനെയും മാനേജരെയും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഇതേ തുടർന്നു ഭീഷണി സംബന്ധിച്ചു പരാതി പൊലീസിൽ പരാതി നൽകുമെന്നു നടിയുമായി അടുപ്പമുള്ളവർ അറിയിച്ചു. പത്തു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നാണ് സൂചന.
രണ്ടു വർഷം മുൻപ് നടി കൊച്ചിയിലെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനു എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ പുറത്തു വിടുമെന്നാണ് ഇപ്പോൾ ഭീഷണി ഉയർന്നിരിക്കുന്നത്. നടി താമസിച്ച ഹോട്ടലിൽ എത്തിയ സംഘം നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങളും വീഡിയോയും ചിത്രീകരിക്കുകയായിരുന്നുവെന്നാണ് ഭീഷണി. ഇതിനു ശേഷം പല തവണ നടിയിൽ നിന്നു ചിത്രങ്ങളുടെ പേരിൽ സംഘം പണപ്പിരിവ് നടത്തിയിരുന്നതായും സൂചനയുണ്ട്. എന്നാൽ, അന്നൊന്നും ഇതു സംബന്ധിച്ചു നടിയോ കുടുംബമോ പരാതി നൽകിയിരുന്നില്ല.
എന്നാൽ, കൊച്ചിയിൽ നടി ആക്രമിക്കപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തതോടെയാണ് വീണ്ടും നടിയെ ഭീഷണിപ്പെടുത്താൻ ഗുണ്ടാ സംഘം രംഗത്ത് എത്തിയത്. ഭീഷണി വീണ്ടും ഉയർന്നതോടെയാണ് നടി പരാതി നൽകാൻ തയ്യാറാകുന്നതെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top