മലയാള സിനിമയിലെ നടിയോടൊപ്പം കിടക്കുന്ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

കൊച്ചി :വാട്‌സ് ആപ്പിലൂടെ യുവനടിയുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി കിരണ്‍ ആണ് പ്രമുഖ നടിയുടെ പരാതിയെത്തുടര്‍ന്ന് അറസ്റ്റിലായത്. ഇയാള്‍ സിനിമയില്‍ പ്രൊഡഷന്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു. 2008 ല്‍ നടിയുടെ സുഹൃത്തായിരുന്നു ഇയാള്‍. ഈ സമയത്ത് എടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.അശ്ലീല ചിത്രങ്ങള്‍ എടുത്ത ശേഷം പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീക്ഷണിപ്പെടുത്തിയതായും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
വിവാഹിതനായിരുന്ന കിരണ്‍ കുമാര്‍ ഇക്കാര്യം മറച്ചുവെച്ചാണ് നടിയുമായി ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഈ ബന്ധം, പിരിഞ്ഞതോടെ സിനിമകളുടെ ലെക്കേഷനില്‍ ചെന്ന് ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നടി പരാതിപ്പെട്ടത്. സമൂഹമാധ്യമങ്ങളില്‍ കൂടി ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റ് ഉണ്ടാവുമെന്നാണ് സൂചന. നടി ഒരു യുവാവിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നടിയുടെ പേര് പരാമര്‍ശിച്ച് ചില ഓണ്‍ലൈന്‍ മീഡിയയില്‍ വാര്‍ത്ത വന്നതോടെയാണ് നടി എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.

രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടി നായകന്‍ ആയ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.മോഹന്‍ലാല്‍, ദിലീപ്, മമ്മൂട്ടി ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള നടി, കിരണിന് ഒപ്പം കിടക്കുന്ന അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ ആണ് ഫെയ്‌സ്ബുക്ക്, വാട്‌സ് ആപ്പ് എന്നിവയിലൂടെ പ്രചരിക്കുന്നത്. സെല്‍ഫി ഫോട്ടോസ് ആണ് ഇതെല്ലാം.പാലേരി മാണിക്യം എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ പതുക്കെ വിവാദങ്ങളിലേക്ക് നീങ്ങിതുടങ്ങിയ നടിയുടെ സിനിമ ജീവിതത്തില്‍ വഴിത്തിരിവാകുന്നത് മാറ്റിനി എന്ന ചിത്രത്തിലെ അയലത്തെ വീട്ടിലെ കരിച്ച ഈ ഗാനം നടിയെ പിന്നീട് ഏവരുടേയും പ്രിയങ്കരിയാക്കി മാറ്റി. എന്നാല്‍ ഏറെക്കാലമായി ഈ താരസുന്ദരിയെ സിനിമയില്‍ എങ്ങും തന്നെ കാണാനില്ല. എവിടെ പോയി എന്നതിന് ആര്‍ക്കും യാതൊരു അറിവുമില്ല. അതേസമയം വലിച്ചുവാരി സിനിമ ചെയ്യാന്‍ താന്‍ തയാറല്ലെന്നാണ് ഇതിനൊക്കെ മറുപടിയായി നടി നല്‍കിയിരുന്നത്..

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല സിനിമ എന്നു തനിക്ക് തോന്നിയാല്‍ അഭിനയിക്കും. ഇതിനിടെ തമിഴ് സിനിമയില്‍ നിന്നും ക്ഷണം എത്തിയെങ്കിലും താരം ഒഴിഞ്ഞുമാറി. പിന്നീട് സംവിധായകന്‍ വീട്ടില്‍ ചെന്ന് നിര്‍ബന്ധിച്ചിട്ടത്രെ താരം അഭിനയിക്കാന്‍ സമ്മതം മൂളിയത്. മുള്ളും മലരും എന്ന പുതിയ ചിത്രത്തിലേക്കായിരുന്നു ക്ഷണം. കഥ പോലും നോക്കാതെ ഡേറ്റ് നല്‍കാന്‍ നടിമാര്‍ തയാറാകുമ്പോഴാണ് ഈ നടി വ്യത്യസ്തയാകുന്നത്.

ഇതിനു പുറമേ സുഹൃത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന കാറ്റിലൊരു പായ്ക്കപ്പല്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുകയെന്ന ആഗ്രഹം കൊണ്ടാണ് സഹ സംവിധായികയായി പ്രവര്‍ത്തിച്ചതെന്നും നടി തുറന്നു പറയുന്നു. നെടുമ്പാശേരി, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട പേര് ഈ നടിയുടേതായിരുന്നു. എന്നാല്‍ അന്ന് താരത്തിനെതിരെ വേണ്ടത്ര തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല.

Top