ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

ജോസഫ് എന്ന ഹിറ്റ് ചിത്രത്തിൽ അഭിനയിച്ച ബാംഗ്ലൂർ സ്വദേശിനിയായ നടി മാധുരിയുടെ ചൂടാണ് ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയായിൽ വൈറൽ ആയിരിക്കയാണ് .മാധുരി കഴിഞ്ഞ ദിവസം തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് നടത്തിയ വിനോദയാത്രയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. തായ്‌ലൻഡിലെ കടൽത്തീരത്ത് ബിക്കിനി അണിഞ്ഞ് നിൽക്കുന്ന ചിത്രവും ഇതിനൊപ്പം ഉണ്ടായിരുന്നു. എന്നാൽ മറ്റു ചിത്രങ്ങൾക്ക് കിട്ടിയ പ്രതികരണമല്ല ഇൗ ചിത്രത്തിന് ലഭിച്ചത്.

കടൽത്തീരത്ത് നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രം താരം പങ്കു വച്ചതോടെ അശ്ലീലച്ചുവയുള്ള കമന്റുകളും പ്രതികരണങ്ങളും ഒരുപാട് എത്തിത്തുടങ്ങി. പലതും മലയാളികളുടെ അക്കൗണ്ടുകളിൽ നിന്നു തന്നെ. ഇൗ ചിത്രം പുറത്തു വന്നതോടെ നടിയെ സമൂഹമാധ്യമത്തിൽ ഫോളോ ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. അശ്ലീലം അതിരു കടന്നതോടെ ശക്തമായ പ്രതികരണവുമായി നടി രംഗത്തു വന്നു. ‘ബാത്തിങ് സ്യൂട്ടിൽ നിൽക്കുന്ന ഒരു അവധിക്കാലചിത്രം പങ്കു വച്ചാൽ ഇതാണോ അവസ്ഥ ? വെറുതെ മലയാളികൾക്ക് നാണക്കേടുണ്ടാക്കരുത്.’ നടി പറഞ്ഞു. ഇതിനു പിന്നാലെ ഇൗ ചിത്രം താരം നീക്കം ചെയ്യുകയും ചെയ്തു.

ജോസഫ് എന്ന സിനിമയിലെ മികച്ച പ്രകടനത്തിന് ഏറെ പ്രശംസ മാധുരി നേടിയിരുന്നു. അതിനു പിന്നാലെ നിരവധി ഒാഫറുകളും താരത്തിന് മലയാളത്തിൽ നിന്നു വന്നിരുന്നു. ജയറാം നായകനായ പട്ടാഭിരാമനിലാണ് മാധുരി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Top