എന്റെ ബാത്ത് റൂമില്‍ പാപ്പരാസികള്‍ വരാത്തിടത്തോളം കാലം എനിയ്ക്ക് ഒന്നിനെയും പേടിക്കേണ്ട

സിനിമാ താരങ്ങളെ സംബന്ധിച്ചിടത്തോളം ഗോസിപ്പുകള്‍ എന്നും കൂടെയുണ്ടാകും. പക്ഷേ ആ ഗോസിപ്പുകളെ പേടിച്ചാല്‍, അവരുടെ കരിയറിനെ ബാധിക്കുമെന്നെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ കുറച്ച് തൊലിക്കട്ടിയൊക്കെ വേണം അഭിനയരംഗത്ത് പിടിച്ചുനില്‍ക്കാന്‍. തൊലിക്കട്ടിയുള്ള കൂട്ടത്തിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. ബോളിവുഡിലെത്തി കുറഞ്ഞകാലം കൊണ്ട് അഭിനയരംഗത്ത് തിളങ്ങിയ ഒരു നടിയാണ് ആലിയ. ആ കുറഞ്ഞകാലം കൊണ്ട് അത്യാവശ്യം ഗോസിപ്പുകളൊക്കെ ആലിയയുടെ പേരിലും ഉണ്ടായിട്ടുണ്ട്.alia-bhatt-bikini-hot (7)

എന്നാല്‍, ഇത്തരത്തിലുള്ള ഗോസിപ്പുകളെയൊന്നും തനിക്ക് പേടിയില്ലെന്ന് ആലിയ പറയുന്നു. തന്റെ ബാത്ത് റൂമില്‍ പപ്പരാസികള്‍ വരാത്തിടത്തോളം കാലം താന്‍ എന്തിന് പേടിക്കണം. എനിക്ക് പപ്പരാസികളെ പേടിയില്ല. ഫോട്ടോ എടുക്കുന്നവര്‍ എടുക്കും. എന്റെ ബാത്ത് റൂമില്‍ കയറി വാരത്തിടത്തോളം കാലം പപ്പരാസികളെ എനിക്ക് പേടിയില്ല. ആലിയ ഭട്ട് പറയുന്നു. alia_bhatമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഭട്ട് ഇക്കാര്യം പറയുന്നത്. താന്‍ എവിടെ പോയാലും ഫോട്ടോഗ്രാഫര്‍മാര്‍ പിന്നാലെ ഉണ്ടാകും. പക്ഷേ അവരോടൊന്നും എന്റെ ഫോട്ടോ എടുക്കരുതെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പിന്നീടൊരിക്കല്‍ ഫോട്ടോ എടുക്കാന്‍ എനിക്ക് അങ്ങോട്ട് ആവശ്യപ്പെടേണ്ടി വരും എന്നതിനാലാണിത്- ആലിയ പറയുന്നു.

ആദ്യ ചിത്രമായ സ്‌റ്റുഡന്റ്‌ ഓഫ്‌ ദി ഇയറിന്‌ ശേഷം താരം ബിക്കിനിയില്‍ വീണ്ടും എത്തുന്ന ചിത്രമാണ്‌ ഷാന്ദാര്‍. ബിക്കിനിക്ക്‌ അനുയോജ്യമായ രീതിയില്‍ ശരീരം രൂപപ്പെടുത്തുന്നതിനായി ഷൂട്ടിങ്ങിന്റെ ഇട സമയങ്ങളില്‍ താന്‍ സൈക്ലിങ്‌ നടത്തുമായിരുന്നു. ഇത്‌ ഒരു പാട്‌ സഹായകമായെന്നും ആലിയ പറയുന്നു. ഡയറ്റിലായിരുന്നു താനെന്നും ആലിയ പറഞ്ഞു.alia-bhatt
വളരെ കുറച്ച്‌ നേരമെ ആ രംഗമുള്ളെങ്കിലും അത്‌ നന്നായി ചെയണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നെന്ന്‌ സംവിധായകന്‍ വികാസ്‌ ബാല്‍ പറഞ്ഞു. വളരെ തണുപ്പുള്ളൊരു ദിവസമാണ്‌ ആ രംഗം ഷൂട്ട്‌ ചെയ്‌തതെന്നും ഷൂട്ടിംഗ്‌ കഴിഞ്ഞ ഉടന്‍ തന്നെ ആലിയ വസ്‌ത്രത്തിനായി ഓടിയെന്നും സംവിധായകന്‍ പറഞ്ഞു.
ഷാഹിദ്‌ കപൂറാണ്‌ ചിത്രത്തിലെ നായകന്‍. വിവാഹത്തിന്‌ ശേഷം ഷാഹിത്‌ കപൂര്‍ നായകനാകുന്ന ചിത്രം കൂടിയാണിത്‌. ബോളിവുഡിന്റെ ആദ്യ ഡെസ്‌റ്റിനേഷന്‍ വെഡ്‌ഡിങ്‌ ഫിലിം എന്നാണ്‌ ഷാന്‍ദാറിനെ പറ്റി അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്‌. കരണ്‍ ജോഹര്‍,അനുരാഗ്‌ കശ്യാപ്‌, വിക്രമാദിത്യ മോട്ട്വാനെ എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

Top