ഡൽഹി: ഡൽഹിയിൽ ജഡ്ജിയെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 30 വയസ്സുകാരനായ ജഡ്ജി അമന്‍ കുമാര്‍ ശര്‍മ്മ ആത്മഹത്യ ചെയ്തിന് പിന്നില്‍ കുടുംബ വഴക്കെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, അമന്റെ കുടുംബം പീഡന ആരോപണങ്ങളും കുടുുംബ തര്‍ക്കങ്ങളും ഉന്നയിച്ച് രംഗത്തെത്തി.ഡൽഹിയിലെ കർക്കർഡൂമ കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന 30 വയസ്സുകാരനായ ജഡ്ജിയെ ആണ് ശനിയാഴ്ച വൈകുന്നേരം ഗ്രീൻ പാർക്കിലുള്ള വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്കിലുള്ള വസതിയിലാണ് ജഡ്ജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രേം കുമാര്‍ ശര്‍മ്മയുടെ മകന്‍ അമന്‍ കുമാര്‍ ശര്‍മ്മ(30) യാണ് മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കര്‍ക്കര്‍ഡൂമ കോടതിയില്‍ ഡിസ്ട്രിക്റ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (DLSA) സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
അമന്റെ പിതാവ് പോലീസിന് നല്‍കിയ മൊഴി പ്രകാരം, ഇന്നലെ രാത്രി പത്ത് മണിയോടെ അമന്‍ അദ്ദേഹത്തെ വിളിച്ചിരുന്നു. താന്‍ കടുത്ത വിഷമത്തിലാണെന്നും ഇനി ജീവിക്കാന്‍ പ്രയാസമാണെന്നും അമന്‍ പിതാവിനോട് പറഞ്ഞിരുന്നു.ബന്ധുവായ ശിവമാണ് മൃതദേഹം ആദ്യം കണ്ടതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അമൻ കുമാറിന്റെ ഭാര്യയും ജഡ്ജിയാണ്.
2021 ജൂൺ 19 നാണ് അമൻ കുമാർ ശർമ്മ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേരുന്നത്. 2018 ൽ പൂനെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം ജെഎംഎഫ്‌സി, സിവിൽ ജഡ്ജി എന്നീ പദവികളിൽ പ്രവർത്തിക്കുമ്പോൾ നിരവധി ക്രിമിനൽ, സിവിൽ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.










