അമ്മയുടെ പിഴവ് മകന്റെ കാമുകിയെ ഗർഭിണിയാക്കുമോ..? ആ അമ്മയുടെ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

സ്വന്തം ലേഖകൻ

മകന്റെ സുരക്ഷയ്ക്കായാണ് ആ അമ്മ കത്തെഴുതി മുറിയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ, കത്തിനൊപ്പം അമ്മ ചെയ്ത ചെറിയൊരു പിഴവാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച് ചെയ്യുന്നത്. മകനു സുരക്ഷിതമായി കാമുകിയോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഗർഭ നിരോധന ഉറ സമ്മാനിച്ച അമ്മ കത്തിനൊപ്പം ഉറ പിൻചെയ്തു വച്ചപ്പോൾ വരുത്തിയ പിഴവാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഈ അമ്മ സ്വന്തം മകന് കാമുകിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഉറ സമ്മാനിക്കുകയായിരുന്നു. ഒരു കുറിപ്പിന്റെ അകമ്പടിയോടെ ഒരു കോണ്ടം മകന്റെ മുറിയിൽ വയ്ക്കുകയാണ് അമ്മ ചെയ്തത്. കുറിപ്പിന്റെ ചിത്രം പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ടു. ഇതോടെ അമ്മ കാണിച്ച പിഴവ് ചൂണ്ടിക്കാട്ടി ആളുകൾ രംഗത്തെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറിപ്പ് ഇങ്ങനെ; മകനേ, നീ വളർന്നു വലുതായെന്ന് എനിക്ക് മനസ്സിലായി. നീ വളർന്നതിൽ എനിക്ക് അഭിമാനവും ഉണ്ട്. അതുകൊണ്ട് ഇന്നുരാത്രി ആഷ്‌ലി നിന്റടുത്തേക്ക് വരുമ്പോൾ കാര്യങ്ങൾ അതിരുവിടുകയാണെങ്കിൽ നീ സുരക്ഷിതനാണെന്നു ഉറപ്പു വരുത്തണം. അതിനായി ഇത് ഉപയോഗിക്കുക. ഒരു ആരോ മാർക്കിട്ട് ഒരു കോണ്ടവും ആ കുറിപ്പിൽ പിൻ ചെയ്തു വച്ചു. ഭക്ഷണം ഫ്രിഡ്ജിൽ വച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ടായിരുന്നു. എന്നാൽ, ഇനി ഇതിൽ എന്താണ് പിഴവെന്നല്ലേ.

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട ഫോട്ടോക്കു താഴെ ആളുകൾ കമന്റ് ഇട്ടത് അമ്മയുടെ ശ്രദ്ധയില്ലായ്്മ കാരണം പെൺകുട്ടി ഗർഭിണിയാകുമെന്നായിരുന്നു. സംഗതി മറ്റൊന്നുമല്ല. ഗർഭനിരോധന ഉറയുടെ കൃത്യം നടുവിലൂടെയാണ് പിൻ ചെയ്തിരുന്നത്. ഇതുമൂലം കോണ്ടത്തിൽ തുളവീഴുമെന്നും ഫേസ്ബുക്ക് ജീവികൾ കണ്ടെത്തി.

Top