അനു ഇമ്മാവനുവല്‍ വീണ്ടും ഗ്ലാമര്‍ വേഷത്തില്‍; ഓക്‌സിജനിലെ ലിപ് ലോക്ക് വൈറലാകുന്നു

അനു ഇമ്മാനുവല്‍ വീണ്ടും ഗ്ലാമറസ്സായി എത്തുന്നു. പുതിയ തെലുങ്ക് ചിത്രം ഓക്‌സിജന്റെ ട്രൈലറിലാണ് നടി ഗ്ലാമറസ്സായി എത്തുന്നതിന്റെ സൂചന നല്‍കുന്നത്. ജ്യോതി കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോപി ചന്ദാണ് നായകന്‍.

റാഷി ഖന്ന, ജഗപതി ബാബു തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ ഗോപിചന്ദു മൊത്തുള്ള ലിപ് ലോക്ക് രംഗം ഷൂട്ടിംഗ് സമയത്തു തന്നെ വൈറലായി മാറിയിരുന്നു. ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ ടീസറുകളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലതാരമായി മലയാളത്തില്‍ അരങ്ങേറിയ അനു നാനി നായകനായി എത്തിയ മജ്‌നുവിലൂടെയാണ് തെലുങ്കില്‍ ഹരിശ്രീ കുറിച്ചത്. മജ്‌നുവിലും ലിപ് ലോക്ക് ചുംബന രംഗം ഉണ്ടായിരുന്നു. തെലുങ്കില്‍ വളരെയേറെ ഗ്ലാമറായാണ് താരം പ്രത്യക്ഷപ്പെടുന്നത്. വിശാല്‍ നായകനായ തുപ്പരിവാളനിലും അനുവായിരുന്നു നായിക. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം അനു മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകളും ടോളിവുഡില്‍ വൈറലാവുകയാണ്.

Top