സ്വന്തം ലേഖകൻ
മുംബൈ: സ്ത്രീ സുരക്ഷയ്ക്കു വേണ്ടി രംഗത്തിറങ്ങുന്ന ബിജെപി നേതാക്കൾക്കു നാണക്കേടായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. ഓടുന്ന ബസിൽ യുവതിയെ ചുംബിക്കുന്ന ബിജെപി നേതാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. ബിജെപി നേതാവ് രവീന്ദ്ര ബവാൻതാഡെയാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അതേസമയം, തന്നെ പിഡീപ്പിച്ചുവെന്ന് കാട്ടി യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിന് ശേഷം രവീന്ദ്ര ബവാൻതാഡെ ഒളിവിലാണ്.
ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ പീന്നീട് പുറത്താകുകയായിരുന്നു. യുവതിയെ ഇയാൾ നിർബന്ധിച്ചാണ് ചുംബിക്കുന്നത്. യുവതിക്കുമേൽ ഇയാൾ ബലം പ്രയോഗിക്കുന്നുമുണ്ട്. സമീപത്തുൾപ്പെടെയുള്ള സീറ്റുകളിൽ യാത്രക്കാർ ഉണ്ടായിരുന്നപ്പോഴാണ് ഇയാളുടെ അതിക്രമം.
സംഭവത്തിന് ശേഷം യുവതി പരാതിയുമായി പൊലീസിൽ സമീപിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകിയാണ് രവീന്ദ്ര ബവാൻതാഡെ തന്നെ പിഡീപ്പിച്ചതെന്ന് യുവതിയുടെ പരാതിയിലുണ്ട്. ജോലി വാങ്ങിച്ച് നൽകാമെന്ന വാഗ്ദാനവും അയാൾ നൽകിയിരുന്നുവെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച മഹാരാഷ്ട്രയിലെ ബിജെപി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.


