സഹപാഠിയെ ആക്രമിക്കാൻ ക്വട്ടേഷൻ: എം80 മൂസ താരം അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: സഹപാഠിയെ ആക്രമിച്ച കേസിൽ സീരിയൽ താരം അതുൽ ശ്രീവ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസാണ് അതുലിനെ അറസ്റ്റു ചെയ്തത്.
കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയുടെ പരാതിയിന്മേലാണ് നടപടി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുരുക്ഷേത്രാ എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്നാണ് പൊലീസ് പറയുന്നത്.
ഇവർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തി പണം തട്ടുകയും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദ്ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
വെള്ളിയാഴ്ച ഉച്ചയോടെ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയോട് പണം ആവശ്യപ്പെടുകയും നൽകാൻ വിസമ്മതിച്ചപ്പോൾ മർദ്ദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞമാസം മറ്റൊരു വിദ്യാർഥിയെ മർദ്ദിച്ച കേസിലും അതുൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഗുരുവായൂരപ്പൻ കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ അതുൽ കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ് .
എം.80 മൂസ എന്ന സീരിയലിലൂടെയാണ് അതുൽ ശ്രദ്ധ നേടിയത്. സീരിയലിൽ കേന്ദ്ര കഥാപാത്രമായ മൂസയുടെ മകൻ റിസ്വാനായാണ് അതുൽ വേഷമിട്ടത്.

Top