അ​ബ്ദു​ള്ള​ക്കു​ട്ടിക്ക് നേരെ വധശ്രമം ? കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ല​പ്പു​റം എ​സ്പി

മ​ല​പ്പു​റം: ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​നം ഒ​രു സം​ഘം ആ​ക്ര​മി​ച്ച​താ​യി പ​രാ​തി. മ​ല​പ്പു​റം ജി​ല്ല​യി​ലെ ര​ണ്ട​ത്താ​ണി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. കാ​റി​ന്‍റെ പു​റ​കി​ല്‍ ര​ണ്ട് ത​വ​ണ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പ​രാ​തി​പ്പെ​ട്ടു.തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. താ​ന്‍ സ​ഞ്ച​രി​ച്ച കാ​റി​നു പി​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​നം പി​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചു.

അതേസമയം എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ല​പ്പു​റം എ​സ്പി യു. ​അ​ബ്ദു​ള്‍​ക​രീം. അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കേ​സും ഹോ​ട്ട​ലി​ല്‍ അ​ബ്ദു​ള്ള​ക്കു​ട്ടി​യെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന പ​രാ​തി​യും അ​ന്വേ​ഷി​ക്കു​മെ​ന്നും എ​സ്പി വ്യ​ക്ത​മാ​ക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മ​ല​പ്പു​റം ര​ണ്ട​ത്താ​ണി​യി​ല്‍ വ​ച്ചാ​ണ് അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ വാ​ഹ​ന​ത്തി​ല്‍ ലോ​റി ഇ​ടി​ച്ച​ത്. കാ​റി​ന്‍റെ പു​റ​കി​ല്‍ ര​ണ്ട് ത​വ​ണ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് അ​ബ്ദു​ള്ള​ക്കു​ട്ടി പ​രാ​തി​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം. താ​ന്‍ സ​ഞ്ച​രി​ച്ച കാ​റി​നു പി​ന്നി​ല്‍ മ​റ്റൊ​രു വാ​ഹ​നം കൊ​ണ്ടു​വ​ന്ന് അ​മി​ത​വേ​ഗ​ത​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പി​ന്നാ​ലെ കാ​റി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വീ​ണ്ടും വാ​ഹ​നം പി​ന്നി​ല്‍ കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചു​വെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.

Top