മോന്‍സന്‍ വിവാദം:സുധാകരൻ ഭയക്കുന്നു ! പരാതിക്കാരനെ സ്വാധീനിക്കാന്‍ ശ്രമം!ദൂതനായത് യൂത്ത് കോണ്‍ഗ്രസ് നേതാവ്.ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് !

കൊച്ചി:വിവാദ നായകനായ മോന്‍സന്‍ കേസിൽകെപിസിസി അധ്യക്ഷന്‍ സുധാകരൻ എന്തോ ഭയക്കുന്നു ഭയക്കുന്നു ! പരാതിക്കാരനെ സ്വാധീനിക്കാന്‍ സുധാകരന്റെ ശ്രമം പുറത്തായി . ദൂതനായത് യൂത്ത് കോണ്‍ഗ്രസ് നേതാവ്.ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കയാണ് .തട്ടിപ്പുക്കേസ് പ്രതിയായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്നും തടിയൂരാന്‍ ശ്രമവുമായി കെ സുധാകരന്‍. പരാതിക്കാരനെ സ്വാധീനിക്കാനാണ് സുധാകരന്‍ ശ്രമിച്ചത്. സുധാകരന്റെ ദൂതനായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എബിനാണ് പരാതിക്കാരായ ഷെമീര്‍, അനൂപ് എന്നിവരെ സമീപിച്ചത്. കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ പുറത്തായിരിക്കയാണ് .

കേസുകള്‍ പിന്‍വലിക്കണമെന്നും സുധാകരനെ വിവാദത്തില്‍ നിന്ന് ഒഴിവാക്കണമെന്നാണ് പരാതിക്കാരോട് എബിന്‍ ആവശ്യപ്പെട്ടത്. പരാതിക്കാര്‍ താമസിക്കുന്ന ഹോട്ടലില്‍ കഴിഞ്ഞദിവസമാണ് എബിന്‍ എത്തിയത്. സുധാകരനെതിരെ മൊഴി നല്‍കരുത്, എന്ത് വേണമെങ്കിലും ചെയ്യാമെന്ന് കെഎസ് അറിയിച്ചിട്ടുണ്ടെന്നാണ് എബിന്‍ ഇവരോട് പറഞ്ഞത്. മോന്‍സണ്‍ പ്രതിയായ പോക്‌സോ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ സ്വാധീനിക്കാനും എബിന്റെ ശ്രമമുണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള എബിന്റെ സംഭാഷണം പുറത്ത് വന്നിട്ടുണ്ട് എന്ന് റിപ്പോർട്ടർ ടിവി റിപ്പോർട്ട ചെയ്യുന്നു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

രണ്ടരവര്‍ഷം മോണ്‍സണിന്റെ സ്റ്റാഫ് ആയിരുന്നു എബിന്‍. ഇയാളുടെ നിര്‍ദേശപ്രകാരമാണ് സുധാകരന്‍ മോന്‍സണിന്റെ അടുത്തെത്തിയതും. കെ സുധാകരനുമായി ഏറ്റവും അടുത്തബന്ധമുള്ള വ്യക്തി കൂടിയാണ് എബിന്‍.

തെരഞ്ഞെടുപ്പ് പ്രചരണസമയത്തും സജീവമായി ഇയാള്‍ രംഗത്തുണ്ടായിരുന്നു. സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം പാര്‍ട്ടിക്കുള്ളില്‍ വന്‍ സ്വാധീനമാണ് എബിനുള്ളത്. അതേസമയം, മോന്‍സണിന്റെ പുരാവസ്തു ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റും കേസ് എടുത്തു. മോന്‍സണ്‍ മാവുങ്കല്‍, മുന്‍ ഡ്രൈവര്‍ അജി അടക്കം മൂന്നു പേരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് എടുത്ത എല്ലാ കേസുകളിലും ഇഡി അന്വേഷണം ഉണ്ടാകും. അന്വേഷണവിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് ഇഡി കത്ത് നല്‍കിയിട്ടുണ്ട്. കേസിലെ പരാതിക്കാരെയും ഇടപാടുകാരെയും ഇഡി ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top