സ്വന്തം ലേഖകൻ
കർണ്ണാടക: കാമുകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് കാമുകിയുടെ വേറിട്ട സമരം നടക്കുന്നത് കാമുകന്റെ വീട്ടുപടിക്കലാണ്. സമരം ഏഴാം വർഷത്തിലേയ്ക്കു കടന്നതോടെ കാമുകനും കുടുംബവും വീട് പൂ്ട്ടി സ്ഥലം വിട്ടു.
തെലുങ്കാനയിലെ ഭദ്രാദ്രി കൊഥാഗുഡം ജില്ലയിലെ സീതാംപേട്ട് ബഞ്ചാരയിലായിരുന്നു സംഭവം. മുളകപ്പള്ളി മണ്ഡൽ സ്വദേശനിയായ ബോഡ രാജമ്മയാണ് (27) പ്രണയത്തിനുവേണ്ടി വേറിട്ട സമരം നടത്തിയത്. രാജമ്മയും സീതാംപേട്ട് ബഞ്ചാര സ്വദേശി ലാവുദ്യ വെങ്കിടേശ്വരലുവും ഏഴു വർഷമായി പ്രണയത്തിലാണ്.
ഖമ്മം നഗരത്തിൽ ബിരുദപഠനത്തിന്റെ കാലത്താണ് ഇരുവരും പ്രണയത്തിലായത്. വെങ്കിടേശ്വരലു ഇപ്പോൾ നെല്ലൂരിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയാണ്. തന്നെ വിവാഹം കഴിക്കാമെന്ന് വെങ്കിടേശ്വരലു വാക്കു നൽകിയിട്ടുള്ളതായി രാജമ്മ പറയുന്നു. എന്നാൽ വെങ്കിടേശ്വരലുവിന്റെ വീട്ടുകാർക്ക് ഈ വിവാഹത്തിൽ താൽപര്യമില്ലാത്തതിനെ തുടർന്ന് നെല്ലൂരിൽനിന്ന് വെങ്കിടേശ്വരലുവിനെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണെന്നും രാജമ്മ പറയുന്നു.
തുടർന്നാണ്് വെങ്കിടേശ്വരലുവിന്റെ വീടിനു മുന്നിൽ രാജമ്മ സമരം ആരംഭിച്ചത്. വീട്ടുകാർ വെങ്കിടേശ്വരലുവിനെ വിട്ടുനൽകുകയോ പോലീസ് ഇടപെടുകയോ ചെയ്യുന്നതുവരെ സമരം തുടരനാണ് രാജമ്മയുടെ തീരുമാനം. സമരവുമായി യുവതി എത്തിയതോടെ കാമുകനെ വീട്ടിൽ പൂട്ടിയിട്ടു വീട്ടുകാർ സ്ഥലം വിട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.


