ബാബുവിന്‍റെ മരണം കൊലപാതകം; കൊന്നത് ഭാര്യയും കാമുകനും ചേര്‍ന്ന് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചു കൊന്നു

പയ്യാവൂർ :ഭാര്യയുടെ അവിഹിത ബന്ധത്തിന്‍റെ പേരില്‍ മറ്റൊരു മനുഷ്യൻ കൂടി കൊല്ലപ്പെട്ടു കുടുംബം കൂടി പയ്യാവൂർ പാറക്കടവിൽ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ തോണിപ്പാറയിൽ ബാബുവിന്‍റെ (52) മരണം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഉറക്കത്തിൽ തോർത്തോ, കയറോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടിലുള്ളത്. കഴുത്തിൽ മുറിവേറ്റതിന്‍റെ പാടുമുണ്ട്. നാവ് കടിച്ച നിലയിൽ പുറത്തേക്ക് തള്ളിയാണ് മൃതദേഹമുണ്ടായിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ജാൻസിയെയും വെന്പുവ സ്വദേശിയായ യുവാവിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ബാബു ഉറങ്ങിയശേഷം ജാൻസി ജോബിയെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് ബാബുവിന്റെ കഴുത്തിൽ തുണി കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജോബി മടങ്ങിപോയി. രാവിലെ ജാൻസിയാണ് അയൽവാസികളെ മരണവിവരം അറിയിക്കുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസിനെയും അറിയിച്ചു.BABU PAYYAVOOR
സംശയംതോന്നിയ അയൽവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കഴുത്തിൽ തുണി മുറുക്കിയ അടയാളം കണ്ടെത്തിയത്. പോസ്‌മോർട്ടത്തിൽ കൊലപാതകം സ്ഥരീകരിക്കുകയും ചെയ്തു. നേരത്തെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. ഇതിനുശേഷമാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കുറ്റം ജാൻസിയും ജോബിയും പൊലീസിനോട് സമ്മതിച്ചു. ബാബുവും ജാൻസിയും വീട്ടിൽ തനിച്ചായിരുന്നു താമസം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാബുവിന്റെ ഭാര്യ ആനിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കേസിലെ ദുരൂഹത പുറത്തു വന്നത്. കാമുകൻ അയൽക്കാരൻ ജോബിയും ആനിയും ചേർന്ന് കൊല നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കരിക്കോട്ടക്കരിയിൽ നിന്ന് പയ്യാവൂരിൽ എത്തി പാറക്കടവിൽ താമസിക്കുന്ന ബാബു ചിക്കൻസ്റ്റാൾ ജീവനക്കാരനാണ്. ആനിയുടെ കാമുകൻ ജോബി പെയിന്റിങ് തൊഴിലാളിയാണ്. ആനി കുറേക്കാലം ഗൾഫിലായിരുന്നു. ഇരുവരും തമ്മിൽ കുറേനാളായി അടുപ്പത്തിലായിരുന്നുവെന്നു പറയുന്നു. അടുത്തകാലത്തായി ഈ ബന്ധം ബാബുവിന്റെ ശ്രദ്ധയിൽ പെടുകയും കുടുംബവഴക്കിനു കാരണമാകുകയും ചെയ്തിരുന്നതായി പറയുന്നു.

കുറച്ചുകാലമായി അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു ബാബു. ആലക്കോട് സിഐ ഇ.പി.സുരേശൻ, ശ്രീകണ്ഠപുരം സിഐ വി.വി.ലതീഷ്, പയ്യാവൂർ എസ്ഐ പി.ഉഷാകുമാരി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം പൈസക്കരി ദേവമാതാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ബാബുവിന്റെ മക്കൾ ജിബിൻ, എബിൻ, ഷിബിൻ

Top