ദിലീപിന് ജാമ്യം സാധ്യത കുറവ് …ഡിഫന്‍സീസ് എന്‍ക്വയറി വിനയാകും

കൊച്ചി : യുവ നടിയെ  തട്ടിക്കൊണ്ടുപോയി  ആക്രമിച്ചതിൽ ഗൂഡാലോചന കേസിൽ  പ്രതിയായ നടൻ ദിലീപിന് ജാമ്യം ലഭിക്കുന്നത് പ്രയാസകരം ആകുന്നു.

രാംകുമാർ എന്ന പ്രശസ്ത വക്കീൽ ആണ് ദിലീപിന് വേണ്ടി വാദിക്കുന്നത് എങ്കിലും വാദിഭാഗം അതിലേറെ ശക്തമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാരണം സാധാരണ കേസുകളിൽ നിന്നും വ്യത്യസ്തമായി സ്ത്രീ പീഡന കേസുകളിൽ പ്രാവീണ്യം നേടിയ അഭിഭാഷകർ ആണ് ദിലീപിന് എതിരെ വാദിക്കുന്നവരെ സഹായത്തിനായി ഉള്ളത്.

കേസിന്റെ ഈ സാഹചര്യത്തിൽ വ്യക്തമായി കേസിൽ വഴിത്തിരിവ് ഉണ്ടാകാതെ ദിലീപിന് ജാമ്യം ലഭിച്ചാൽ അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നത് പ്രശ്നമായത് കൊണ്ടാണ് സർക്കാർ ഇത്തരത്തിൽ ഉള്ള കരു നീക്കങ്ങൾക്ക് തയ്യാറാക്കുന്നത്.

വ്യാഴാഴ്ച്ച കേസില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടതോടെയാണ് സൂര്യനെല്ലി കേസിലടക്കം പ്രതികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ച അഭിഭാഷകസാന്നിധ്യം ഈ കേസില്‍ ശ്രദ്ധേയമാവുന്നത്. സ്ത്രീപീഡനകേസുകള്‍ കൈകാര്യം ചെയ്ത പ്രമുഖരാണ് അണിയറയില്‍ വാദിഭാഗത്തിനായി നിലകൊള്ളുന്നത്

എഡിജിപി അഡ്വ:സുരേഷ് ബാബു തോമസിന്റെ ഇടപെടലുകളും ഈ കേസില്‍ നിര്‍ണ്ണായകമാവുകയാണ്. കേസില്‍ ഹാജരാവുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ വളരെ വലുതാണ്. കഴിഞ്ഞ ദിവസം ക്രിമനോളജിസ്റ്റായ ഡോ : ജയിംസ് വടക്കന്‍ഞ്ചേരി പറഞ്ഞതും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുകയാണ്. ഈ പീഡനക്കേസില്‍ പൊലീസ് ഇപ്പോള്‍ നടത്തുന്നത് ഡിഫന്‍സീസ് എന്‍ക്വയറി ആണെന്നുള്ളതാണ് അദ്ദേഹത്തിന്റെ നിലപാട് . ജാമ്യഹര്‍ജി വരുന്ന ഈ അവസരത്തില്‍ അതിനെ തടയുന്ന തെളിവുകള്‍ നിരത്തുകയാവും ഈ അന്വേഷണത്തിലൂടെ നടത്തുകയെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.

സൂര്യനെല്ലി, പന്തളം തുടങ്ങിയ കോലിളക്കം സൃഷ്ടിച്ച പല കേസുകളിലും പൊലീസ് വിജയിച്ചത് അഭിഭാഷകരുടെ പൂര്‍ണ്ണ സഹായത്തോടെ നടത്തിയ ഈ അന്വേഷണങ്ങളിലൂടെയായിരുന്നു. കേസില്‍ അകപ്പെട്ടിരുന്ന പ്രധാനികള്‍ പലരും ജാമ്യഹര്‍ജി നല്‍കുമ്പോള്‍ അതിനെ മറികടക്കുന്നതിനുള്ള തെളിവുകള്‍ അന്ന് കൃത്യമായി കോടതിയില്‍ വന്നിരുന്നു. ഇത്   ആവര്‍ത്തിച്ചാല്‍ ദിലീപിന്റെ ജാമ്യമോഹം പൊലിയും. പിന്നീട് മേല്‍ക്കോടതിയെ സമീപിക്കുകമാത്രമേ സാധ്യമുള്ളൂ.

വിവാദമായ ഡല്‍ഹി പീഡന കേസിനു ശേഷം സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്ന കര്‍ശനമായ നിലപാടുകളും ജാമ്യം നിഷേധിക്കപ്പെടുന്നതിന് കാരണമായേക്കും.

അങ്കമാലി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ നാലു കാരണങ്ങളാണ് പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വളരെ ഗുരുതരമാണെന്ന് രണ്ടു പേജുള്ള ഉത്തരവില്‍ പറയുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന ശക്തമായ സന്ദേശം സമാനമനസ്‌കരായവര്‍ക്ക് നല്‍കേണ്ടതുണ്ട്. ദിലീപിന് ജാമ്യം ലഭിച്ചാല്‍ കേസിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.

ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ ആക്രമിക്കപ്പെട്ട നടിയുടെ ഷൂട്ടിങ് സ്ഥലത്തെത്തി അപമാനിക്കാനിടയുണ്ടെന്ന് പോലീസും വ്യക്തമാക്കി. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ദിലീപിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ടതുള്ളതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്ന് മജിസ്‌ട്രേറ്റ് ഉത്തരവില്‍ വ്യക്തമാക്കുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന പ്രോസിക്യൂഷന്‍ വാദങ്ങള്‍ക്കുള്ള ശക്തമായ തിരിച്ചടിയാണ് ഉത്തരവിലെ പരാമര്‍ശങ്ങള്‍. ജാമ്യം തള്ളിക്കൊണ്ടുള്ള മജിസ്‌ട്രേറ്റിന്റെ നിരീക്ഷണങ്ങള്‍ മേല്‍ക്കോടതികള്‍ക്കും കണക്കിലെടുക്കേണ്ടിവരും.

Top