സ്വന്തം ലേഖകൻ
മലപ്പുറം: ജില്ലയിലെ പ്രമുഖ ബാങ്കിലെ മാനേജരായ യുവാവിനെ തഴഞ്ഞ ഭാര്യ വീട്ടിൽ പണിക്കെത്തിയ ബംഗാളിക്കൊപ്പം ഒളിച്ചോടി. മൂന്നു ദിവസം മാത്രം പരചയമുള്ള ബംഗാളി യുവാവിനൊപ്പമാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൂന്നു ദിവസം മുൻപായിരുന്നു സംഭവം.
മലപ്പുറം ജില്ലയിലെ പ്രമുഖ സ്വകാര്യ ബാങ്കിലെ മാനേജരാണ് യുവതിയുടെ ഭർത്താവ്. ആരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്കു കുട്ടികളില്ല. കാടുപിടിച്ചു കിടന്ന വീടും പരിസരവും വെട്ടിത്തെളിക്കുന്നതിനായി ഭർത്താവ് തന്നെയാണ് സമീപ പ്രദേശത്ത് താമസിക്കുന്ന ബംഗാളിയെ വീട്ടിൽ വിളിച്ചു വരുത്തിയത്. ഭർത്താവ് പോയതിനു ശേഷം ഇരുവരും തമ്മിൽ മണിക്കൂറുകളോളം സംസാരിച്ചിരുന്നിരുന്നതായി അയൽവാസികൾ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി വൈകി വീട്ടിലെത്തിയപ്പോൾ ബംഗാളിയുടെ അടിവസ്ത്രം വീടിനുള്ളിൽ കിടക്കുന്നത് ഭർത്താവ് കണ്ടിരുന്നു. ഇതേപ്പറ്റി ഇദ്ദേഹം ചോദിച്ചെങ്കിലും ഭർത്താവിനു കൃത്യമായ മറുപടി നൽകാൻ ഭാര്യയ്ക്കു സാധിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പിറ്റേന്ന് ജോലിക്കു പോയ ശേഷം തിരികെ വീട്ടിലെത്തിയ ഭർത്താവ് ഭാര്യയെ കണ്ടില്ല. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് യുവതി ബംഗാളിക്കൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയത്.


