അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു; ബിജിപാല്‍

സ്വാമി സന്ദീപാനന്ദഗിരിയെ ഷിബു എന്ന് പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി സംഗീത സംവിധായകന്‍ ബിജിബാല്‍ രംഗത്ത്. ‘ഷിബു ഒരു ചിന്ത’ എന്ന പേരില്‍ ഫേസ്ബുക്കിലാണ് സന്ദീപാനന്ദഗിരിക്ക് അനുകൂലമായി ബിജിപാല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഷിബു’ എന്നാല്‍ ശിവ എന്നാണ് അര്‍ത്ഥമെന്നും, അങ്ങനെ വരുമ്പോള്‍ അയ്യപ്പന്റെ അച്ഛന്‍ എന്ന അര്‍ത്ഥമാണ് ആ പേരിന് ഉണ്ടാകുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പൂര്‍വ്വാശ്രമത്തിലെ തന്റെ പേര് തുളസീദാസ് എന്നാണെന്നും തന്റെ വാദങ്ങള്‍ക്ക് മറുപടി ഇല്ലാതാകുമ്പോഴാണ് ‘ഷിബു’ എന്നും മറ്റുമൊക്കെ ചിലര്‍ അഭിസംബോധന ചെയ്യുന്നതെന്നും സന്ദീപാനന്ദ ഗിരി ഷിബു വിളിക്കെതിരെ പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജിബാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം ;

ഷിബു : ഒരു ചിന്ത.
നമ്മള്‍ മലയാളികളില്‍ ചിലരുടെ പേരുകള്‍ ബിജോയ്, ഷിബു, എന്നിങ്ങനെയുണ്ടല്ലോ. ഇവ ശരിക്കു ബംഗാള്‍, ആസ്സാം തുടങ്ങി സ്ഥലങ്ങളിലെ പേരുകളാണ്. ‘വ’ എന്ന ശബ്ദം അവര്‍ ‘ബ’ എന്നും ‘അ’ എന്നത് ‘ഒ’ എന്നും ‘ശ’ എന്ന ശബ്ദം ‘ഷ’ എന്നും ഉച്ഛരിക്കുന്നു. വിജയ് എന്ന വാക്കു അവര്‍ക്കു ബിജോയ് ആണ്. വിജയ എന്നത് ബിജോയ. ജ്യോതി ബോഷു എന്ന പേര് യഥാര്‍ത്ഥത്തില്‍ ജ്യോതി വാസു ആണ്. ‘ഷിബു’ എന്നത് മറ്റൊന്നുമല്ല ‘ശിവ’ എന്നാണ്. പൂര്‍വാശ്രമത്തില്‍ തുളസീദാസ് എന്ന് പേരുള്ള സന്ദീപാനന്ദഗിരിയെ എതിരാളികള്‍ വിളിക്കുന്നത് അയ്യപ്പന്റെ അച്ഛനായ ശിവന്റെ പേര് ഷിബു. ശാസ്താവിന്റെ ഓരോ ലീലകള്‍.

Top