ഇന്ദ്രജിത്തും ബിജു മേനോനും തമ്മിലുള്ള സംഘട്ടനത്തിനിടെ പാറയില്‍ തെന്നിവീണ് ബിജുമേനോന് പരിക്ക്; ലക്ഷ്യത്തിന്റെ ചിത്രീകരണം നിര്‍ത്തിവച്ചു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പാറയില്‍ നിന്ന് തെന്നിവീണ് നടന്‍ ബിജു മേനോന് പരിക്ക്. നവാഗത സംവിധായകന്‍ അന്‍സാര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ലക്ഷ്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ അതിരപ്പിളളിയില്‍ വച്ചായിരുന്ന അപകടം.

ഇന്ദ്രജിത്തും ബിജു മേനോനും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പാറക്കൂട്ടത്തിന് മുകളിലൂടെ ബിജുമേനോന്‍ ഓടുന്ന രംഗമായിരുന്നു ചിത്രീകരിച്ചു കൊണ്ടിരുന്നത്. ചിത്രീകരണത്തിനിടെ കാല്‍ വഴുതി താരം നിലത്ത് വീഴുകയായിരുന്നു. എന്നാല്‍ പരുക്ക് കാര്യമാക്കാതെ ചിത്രീകരണം തുടരുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ അടുത്ത ദിവസം രാവിലെ ബിജുമേനോന്റെ കൈയ്ക്ക് അതിയായ വേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ബിജു മേനോന്റെ കൈയുടെ അസ്ഥിക്ക് നേരിയ പൊട്ടല്‍ ഉള്ളതായി കണ്ടെത്തി. തുടര്‍ന്ന് ഷൂട്ടിങ് തത്കാലം നിര്‍ത്തിവയ്ക്കുകയായിരുന്നെന്ന് സംവിധായകന്‍ പറയുന്നു.

ചിത്രീകരണം നടത്താന്‍ ബിജുമേനോന്‍ തയ്യാറായിരുന്നുവെന്നും പക്ഷെ ആരോഗ്യം കണക്കിലെടുത്ത് ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും സംവിധായകന്‍ അറിയിച്ചു.
അടുത്ത ആഴ്ച്ചയ്ക്ക് ശേഷം ചിത്രീകരണം വീണ്ടും ആരംഭിക്കും. സംവിധായകന്‍ ജീത്തു ജോസഫ് തിരക്കഥയെഴുതുന്ന ചിത്രമാണ് ലക്ഷ്യം. അന്‍വറിന്റെ തന്നെ ടെലി ഫിലിമിനെ ആധാരമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

Top