ബൈക്കിൽ കടത്തിയ വീര്യം കൂടിയ ലഹരി മരുന്നുമായി യുവാവ് പിടിയിൽ: പിടിയിലായത് എം.ഡി.എം.എയുമായി

കോട്ടയം: പാര്‍ട്ടി ഡ്രഗ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതീവ വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി വേളൂര്‍ സ്വദേശിയായ യുവാവിനെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ലഹരിപ്പാര്‍ട്ടികള്‍ക്കുമായി വിതരണം ചെയ്യുന്നതിനായി എത്തിച്ച എംഡിഎംഎയാണ് പൊലീസ് സംഘം പിടിച്ചെടുത്തത്. കോട്ടയം വേളൂര്‍ സ്വദേശി ലളിതസദനത്തില്‍ അഭിജിത്ത്. എയെ ആണ് നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി, വൈക്കം ഡിവൈഎസ്പി എജെ തോമസ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം കുറവിലങ്ങാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാര്‍ട്ടി ഡ്രഗ്, ക്ലബ്ബ് ഡ്രഗ് എന്നീ ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണ് എംഡിഎംഎ.

ജില്ലയില്‍ ലഹരിപ്പാര്‍ട്ടികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ മാരകവീര്യം കൂടിയ എംഡിഎംഎ വിതരണം ചെയ്യുന്നതായി ജില്ലാ പൊലീസ് മേധാവി ഡി ശില്പയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ലഹരി കടത്തിത്തൊണ്ടു വരുന്ന വിദ്യാര്‍ത്ഥി- യുവാക്കളുടെ സംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും ലഹരി മരുന്നുമായി ബൈക്കില്‍ അഭിജിത്ത് എത്തുന്നതായി വിവരം ലഭിച്ചത്. വിപണിയില്‍ ഏഴ് ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന എംഡിഎംഎയുമായി മോനിപ്പള്ളി അച്ചിക്കല്‍ ഭാഗത്ത് വച്ച് ഇന്ന് പുലര്‍ച്ചെ ഓടിച്ചിരുന്ന ബൈക്ക് സഹിതം അതിസാഹസികമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുറവിലങ്ങാട് എസ്.ഐ തോമസ്‌കുട്ടി ജോര്‍ജ്, എഎസ്‌ഐമാരായ അജി ആര്‍, സാജു ലാല്‍, എസ്.സി.പി.ഓ ജോസ് എ.വി, സിപിഓ രാജീവ്, ഡബ്ല്യൂസിപിഓമാരായ ബിനു ഇ.ഡി, ബിന്ദു കെ.കെ, നര്‍കോട്ടിക് സെല്‍ എസ്‌ഐ ബിജോയ് മാത്യു, സിപിഓമാരായ ശ്യം എസ് നായര്‍, ഷൈന്‍ കെ.എസ്, ജില്ലാ ആന്റി നാര്‍കോട്ടിക് സെല്‍ സ്‌കവാഡ് അംഗങ്ങളായ തോംസണ്‍ കെ മാത്യു, അജയകുമാര്‍, ശ്രീജിത് ബി നായര്‍, അനീഷ് വി.കെ, അരുണ്‍ഡ എസ്, ഷമീര്‍ സമദ്, ഹൈവേ പൊലീസിലെ എസ്‌ഐ അശോകന്‍, സിപിഓമാരായ റിമ്മോന്‍, സജി എം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

Top