കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസ് ;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും

ജലന്ധര്‍:കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലൈന് രക്ഷപ്പെടാനാവില്ല .ബിഷപ്പ് ഉടൻ അറസ്റ്റിലാവുമെന്നു സൂചന .ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പോലീസിനെ ഒത്തുകളിയിൽ വ്യാപകമായ പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം പഞ്ചാബ് പൊലീസിന്‍റെ സഹായം തേടി.പഞ്ചാബിലുള്ള ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് അന്വേഷണ സംഘം തിരിക്കും. അന്വേഷണ സംഘത്തിന് പഞ്ചാബ് പൊലീസ് സഹായം വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് ഒന്‍പതിന് ശേഷം എത്തുന്നതാകും ഉചിതമെന്നാണ് പഞ്ചാബ് പൊലീസ് അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദ്ദേശം.

അതേസമയം കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം മധ്യപ്രദേശിലെ ഉജ്ജൈയിനിലെത്തി. ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ പരാതി അറിയിച്ചിരുന്നോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്‍റെ മൊഴിയെടുക്കും. കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് വത്തിക്കാന്‍ പ്രതിനിധിക്കും അന്വേഷണ സംഘം അപേക്ഷ നല്‍കും. കന്യാസ്ത്രീ നല്‍കിയ പരാതി, അതിന്‍റെ ഉള്ളടക്കം, സ്വീകരിച്ച നടപടികള്‍ എന്നീ മൂന്നു കാര്യങ്ങളാണ് വത്തിക്കാൻ എംബസിയോട് ആരായുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിഷപ്പിന്‍റെ ഭാഗത്ത് നിന്ന് മോശം പദപ്രയോഗമുണ്ടായെന്ന പരാതി ഈ വര്‍ഷമാണ് കന്യാസ്ത്രീ വത്തിക്കാൻ പ്രതിനിധിക്ക് നല്‍കിയത്. അതേസമയം അന്വേഷണത്തിനിടെ പ്രതികരിക്കാനില്ലെന്നാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ നിലപാട്.

Top