തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി മോഹന്‍ലാൽ !!!

തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി മോഹന്‍ലാൽ !!! തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത് മോഹന്‍ലാലിനെയാണെന്ന് ഒ രാജഗോപാലും വ്യക്തമാക്കി . എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജഗോപാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്‍ലാലിനെ ബിജെപി സമീപിച്ചിട്ടുണ്ട്. അദ്ദേഹം അഭ്യര്‍ത്ഥന സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പൊതുകാര്യങ്ങളില്‍ അദ്ദേഹം താത്പര്യമുള്ളയാളാണ്. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്. എല്ലാത്തിനും ഉപരിയായി അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു

“ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹം നിലനിൽക്കെയാണ് ഒ രാജഗോപാലിന്‍റെ ഈ വാക്കുകൾ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top