കേരളത്തിൽ താമര ചീഞ്ഞു നാറുന്നു: ഏഴു ജില്ലാ കമ്മിറ്റികളിൽ സാമ്പത്തിക ക്രമക്കേട്

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്ത് ഭരണം ലഭിക്കും മുൻപ് അഞ്ചു കോടിയുടെ അഴിമതി നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കൂടുതൽ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ. ഏഴു ജില്ലകളിലെ ബിജെപി ഉന്നത നേതാക്കൾ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് നടന്നത് ഒറ്റപ്പെട്ട സംഭവം ആണെന്നു വിശേഷിപ്പിച്ച് കൈകഴുകിയ കേന്ദ്ര നേതൃത്വവും പ്രതിക്കൂട്ടിലായി.
കോഴിക്കോട് നടന്ന ദേശീയ കൗൺസിൽ യോഗ നടത്തിപ്പിലടക്കം അഴിമതി നടന്നെന്ന പരാതികളാണ് കേന്ദ്ര നേതൃത്വത്തിന് ലഭിച്ചതായാണ് ഒടുവിൽ പുറത്ത് വരുന്ന വാർ്ത്ത.  ഇതടക്കം ഏഴ് ജില്ലാ കമ്മറ്റി നേതാക്കൾക്കെതിരെ കേന്ദ്രത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലാ കമ്മറ്റികൾക്കെതിരെ കേന്ദ്രത്തിന് കൃത്യമായ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തൃശ്ശൂർ, കൊല്ലം ജില്ലാ നേതൃത്വങ്ങൾ സംശയത്തിന്റെ നിഴലിലാണ്. എല്ലായിടത്തും സാമ്പത്തിക ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോഴിക്കോട് നടന്ന ദേശീയ കൗൺസിൽ യോഗനടത്തിപ്പിലെ അഴിമതി അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറെടുക്കുന്നുവെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നേതാക്കൾ കേരളത്തിലെത്തും. കേരളത്തിലെ ബിജെപിയുടെ വിവധ തലങ്ങളിൽ നടക്കുന്ന അഴിമതി കേന്ദ്ര നേതൃത്വം വലിയ ഗൗരവത്തോടെയാണ് കാണുന്നത്.

തുടക്കത്തിൽ വളരെ സുതാര്യമായാണ് ദേശീയ കൗൺസിൽ യോഗത്തിന്റെ പിരുവുകളും മറ്റും നടന്നത്. എന്നാൽ ഒരു ഘട്ടം പിന്നിട്ടപ്പോൾ ഒരു ക്രമവുമില്ലാതെയായിരുന്നു നടത്തിപ്പ്. ഇതിലൂടെ വൻ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട പരാതി കേന്ദ്രം അടിയന്തിരമായി അന്വേഷിക്കും.

Top