ബിജെപി നേതാവിനെ വധിക്കാൻ ഗ്യാംഗ് വാര്‍ ഗ്രൂപ്പ്…

എറണാകുളം മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം കേരളത്തിലെത്തിയത് ബിജെപിയുടെ ഘടകകക്ഷിയായ എല്‍ജെപിയുടെ കേരളത്തിലെ നേതാവിനെ വധിക്കാന്‍. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ തമിഴ്നാട്ടില്‍ നിന്നുള്ള ക്വട്ടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തത്. തമിഴ് സ്റ്റൈലിലുള്ള വാളുകളുമായി മുനമ്പത്തെ ഒരു ഹോം സ്റ്റേയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു സംഘം. കന്യാകുമാരി, കുളച്ചല്‍ മേഖലയിലെ ഏഴു പേരും ഇവര്‍ക്ക് വഴികാട്ടിയായി പറവൂര്‍ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു. തമിഴ്നാട്ടിലെ ഒരു ഗ്യാംഗ് വാര്‍ ടീമാണെന്നാണ് പൊലീസ് കരുതുന്നത്. പലരും തമിഴ്നാട്ടില്‍ ഒന്നിലേറെ കൊലപാതകളില്‍ പ്രതികളാണ്.

Top