ജനസംഖ്യാ വര്‍ദ്ധനവിന് കാരണം മുസ്‌ലിങ്ങള്‍;വിവാദപരാമര്‍ശവുമായി ബിജെപി എംപി സാക്ഷി മഹാരാജ്

മീററ്റ്:വിവാദപരാമര്‍ശവുമായി ബിജെപി എംപി സാക്ഷി മഹാരാജ്. രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന് കാരണം മുസ്‌ലിങ്ങളാണെന്ന് സാക്ഷി മഹാരാജ് ആരോപിച്ചു. മീററ്റില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സാക്ഷി മഹാരാജ് പരോക്ഷമായി മുസ്‌ലിം വിഭാഗത്തെ അധിക്ഷേപിച്ചത്.
എന്നാല്‍, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി സാക്ഷി മഹാരാജ് രംഗത്തെത്തി.താന്‍ ഒരു വിഭാഗത്തെയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഏകീകൃത സിവില്‍ നിയമം വേണമെന്നാണ് താന്‍ പറഞ്ഞതെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മതമോ ജാതിയോ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് സാക്ഷി മഹാരാജിന്റെ പരാമര്‍ശം.ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. സാക്ഷി മഹാരാജിന്റെ പ്രസ്താവനയില്‍ ഇലക്ഷന്‍ കമ്മീഷന്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top