ജുമാ മസ്ജിദ് തകര്‍ക്കാന്‍ ബിജെപി എംപിയുടെ ആഹ്വാനം; ഗോവണിപ്പടിക്കടിയില്‍ നിന്നും വിഗ്രഹം ലഭിക്കുമെന്നും സാക്ഷി മഹാരാജ്

ലക്നൗ: അയോധ്യയില്‍ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതിന് മുമ്പ് തന്നെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന മുറവിളികള്‍ക്കിടെ ഡല്‍ഹി ജുമാ മസ്ജിദ് തകര്‍ക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

മസ്ജിദിലെ ഗോവണിപ്പടിക്കടിയില്‍ നിന്ന് വിഗ്രഹം കിട്ടിയില്ലെങ്കില്‍ തന്നെ തൂക്കിക്കൊല്ലാമെന്നും സാക്ഷി പറഞ്ഞു. ”ജുമാ മസ്ജിദ് തകര്‍ക്കണം, വിഗ്രഹം കിട്ടിയില്ലെങ്കില്‍ എന്നെ തൂക്കിക്കൊല്ലാം”: സാക്ഷി മഹാരാജ്

മുഗള്‍ ഭരണകാലത്ത് ക്ഷേത്രങ്ങള്‍ തകര്‍ത്താണ് 3000 പള്ളികള്‍ നിര്‍മ്മിച്ചത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയാണ് മുഗള്‍ രാജാക്കന്മാര്‍ ഭരിച്ചതെന്നും സാക്ഷി ആരോപിച്ചു.

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം സംബന്ധിച്ച് ബി.ജെ.പിക്ക് വ്യക്തമായ നിലപാടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും നിലപാട് വ്യക്തമാക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നുള്ള എം.പിയാണ് സാക്ഷി മഹാരാജ്. മുന്‍പും വര്‍ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ സാക്ഷി നടത്തിയിരുന്നു.

Top