മുസ്ലിംകളുടെ ന്യൂനപക്ഷ പദവി നിര്‍ത്തലാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കും

ന്യുഡൽഹി:പാകിസ്താനിലേതിനേക്കാള്‍ കൂടുതല്‍ മുസ് ലിംകള്‍ ഇന്ത്യയില്‍ .അതിനാൽ മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി നിര്‍ത്താലാക്കണമെന്ന് ബിജെപി എംപി സാക്ഷി മാഹാരാജ്. ശനിയാഴ്ച ഉന്നാവോയില്‍ നടന്ന ചടങ്ങിലാണ് വിവാദ പരാമര്‍ശം നടത്തിയത് .

വര്‍ധിച്ചുവരുന്ന ജനസംഖ്യ പരിശോധിക്കാനായി പാര്‍ലമെന്റില്‍ ഉടന്‍ ഒരു ബില്‍ അവതരിപ്പിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംകള്‍ ഇപ്പോള്‍ തങ്ങളെ ഹിന്ദുക്കളുടെ ഇളയ സഹോദരങ്ങളായി കണക്കാക്കി അവരോടൊപ്പം രാജ്യത്ത് താമസിക്കുകയാണു വേണ്ടത്. വര്‍ധിച്ചുവരുന്ന ജനസംഖ്യ പരിശോധിക്കാനായി പാര്‍ലമെന്റില്‍ ഉടന്‍ ഒരു ബില്‍ അവതരിപ്പിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുമെന്നും ബിജെപി എംപി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെയും നിരവധി തവണ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ കുപ്രസിദ്ധി നേടിയയാളാണ് ഉന്നാവോ എംപിയായ സാക്ഷി മഹാരാജ്. മുസ്ലിംകള്‍ മരിച്ചാല്‍ ഖബറടക്കുന്നതിന് പകരം ദഹിപ്പിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയില്‍ 20കോടി മുസ്ലിംകള്‍ ഉണ്ട്. ഇവരെ എല്ലാവരെയും ഖബറടക്കിയാല്‍ ഭൂമിയുടെ ലഭ്യത എത്രമാത്രമായിരിക്കുമെന്നും സാക്ഷി മഹാരാജ് ചോദിച്ചിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനെതിരേയും സാക്ഷി മഹാരാജ് എംപി രംഗത്തെത്തി. കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ തയ്യാറാണെന്നും രാമക്ഷേത്രത്തിലെന്ന പോലെ കോണ്‍ഗ്രസും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും കാര്‍ഷിക ബില്ലിലും സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പകരം നിരപരാധികളായ കര്‍ഷകരുടെ ചുമലില്‍ നിന്ന് വെടിവയ്ക്കുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

Top