ജാര്‍ഖണ്ഡില്‍ 2014 ല്‍ കൊന്നൊടുക്കിയത് 154 ദുര്‍മന്ത്രവാദികളെ; മന്ത്രവാദികളെ നാട്ടുകാര്‍ തല്ലിക്കൊല്ലുന്ന നാട് !

ന്യൂഡല്‍ഹി: ദുര്‍മന്ത്രവാദികള്‍ ഇത് അത്ര നല്ലകാലമല്ലെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിശ്വാസികളെ ചൂഷണം ചെയ്ത് തടിച്ചുവീര്‍ക്കുന്ന ഇത്തരക്കാര്‍ വ്യാപകമായി കൊല്ലപ്പെടുന്നുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. 2014 ല്‍ മാത്രം ജാര്‍ഖണ്ഡില്‍ കൊന്നൊടുക്കിയത് 154 കൂടോത്രക്കാരെയാണ്. ആഭ്യന്തര സഹമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരിയാണ് ഇക്കാര്യം കഴിഞ്ഞദിവസം രാജ്യസഭയില്‍ അറിയിച്ചത്.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) യുടെ കണക്കുകള്‍ പ്രകാരമാണിത്. ജാര്‍ഖണ്ഡാണ് കണക്കുകളില്‍ മുന്നില്‍. മൊത്തം 154 പേരെ വധിച്ച ജാര്‍ഖണ്ഡില്‍ 2012 നും 2014 നും ഇടയില്‍ മാത്രം കൊന്നത് 127 പേരെയാണ്. 2012 ല്‍ 26 പേരും 2013 ല്‍ 54 പേരും 2014 ല്‍ 47 പേരും കൊല്ലപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജാര്‍ഖണ്ഡിലെ കണക്കുകളില്‍ 30 ശതമാനം വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടാകുകയും ചെയ്തു. 32 പേരെ വധിച്ച് കണക്കുകളില്‍ ഒഡീഷ രണ്ടാമതുണ്ട്. തൊട്ടുപിന്നില്‍ 24 പേരുമായി മദ്ധ്യപ്രദേശും അതിന് പിന്നില്‍ 16 പേരുമായി ഛത്തീസ്ഗഡും നില്‍ക്കുന്നു.

ഒരു കാലത്ത് മന്ത്രവാദികളുടെ കെണിയികപ്പെട്ടിരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സാമൂഹ്യമാറ്റത്തിന്റെ സൂചന കൂടിയാണ് ഈ കണക്കുകള്‍. മിക്കപ്പോഴും നാട്ടുകാര്‍ സംഘം ചേര്‍ന്നാണ് കൂടോത്രക്കാരെ വകവരുത്തുന്നത്. ഇവര്‍ നാടിന് ശാപമാണെന്ന അന്ധവിശ്വാസം മൂലവും കൊല നടക്കുന്നുണ്ട്.

Top