അശ്ലീല ചിത്രം കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ മറിയാമ്മയുടെ ലാപ് ടോപ്പിൽ കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും .. മറിയാമ്മയുടെ ലാപ് ടോപ്പിൽ നൂറ് കണക്കിന് അശ്ലീല വീഡിയോകൾ… മിക്കവയിലും മറിയാമ്മയും രാഷ്ട്രീയ നേതാവും

കോട്ടയം: അശ്ലീല ചിത്രം കാണിച്ച് ഡോക്ടറെ ഭീഷണിപ്പെടുത്തിയ മറിയാമ്മയുടെ ലാപ് ടോപ്പിൽ കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും ഉള്ളതായി സൂചന . മറിയാമ്മ ചാണ്ടിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമ്പോൾ ഒരുപാട് കോൺഗ്രസ് നേതാക്കളും കുടുങ്ങുമെന്നറിയുന്നു . ഇവര്‍ ഒരുപാട് പേരെ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തിയിട്ടുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ സ്വന്തമായി ഗുണ്ടാസംഘത്തേയും ഇവര്‍ തീറ്റിപ്പോറ്റിയിരുന്നു.മറിയാമ്മ ചാണ്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ആണ് ഒരു ലാപ് ടോപ് പോലീസ് കണ്ടെടുത്തത്. ഇത് പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ലഭിച്ചത്.

നൂറുകണക്കിന് അശ്ലീല വീഡിയോകള്‍ ആയിരുന്നു മറിയാമ്മ ചാണ്ടിയുടെ ലാപ് ടോപ്പില്‍ ഉണ്ടായിരുന്നത്. ഈ വീഡിയോകള്‍ കാണിച്ച് ഇവര്‍ എത്ര പേരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട് എന്നാണ് ഇനി അറിയേണ്ടത്.സാധാരണക്കാരെ ഒന്നും ലക്ഷ്യമിടാതെ, പ്രമുഖരേയും പണക്കാരേയും മാത്രം ലക്ഷ്യം വച്ചായിരുന്നു മറിയാമ്മയുടെ തട്ടിപ്പുകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. പണം കിട്ടും എന്ന് ഉറപ്പുള്ളവരെ ആയിരുന്നു ഇവര്‍ കെണിയില്‍ പെടുത്തിയിരുന്നത്. പലരില്‍ നിന്നുമായി ലക്ഷക്കണക്കിന് രൂപ ഇവര്‍ തട്ടിയെടുത്തിട്ടും ഉണ്ട്.

മറിയാമ്മയുടെ മാന്നാര്‍ കടപ്രയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് ലാപ് ടോപ് കണ്ടെത്തിയത്. ഒരു അലമാരിക്കുള്ളില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ ആയിരുന്നു ഇത് ഉണ്ടായിരുന്നത്. പോലീസ് പിന്നീട് ഇത് വിശദമായി പരിശോധിക്കുകയായിരുന്നു. നൂറുകണക്കിന് വീഡിയോകള്‍ മറിയാമ്മ ചാണ്ടിയുടെ ലാപ് ടോപ്പില്‍ നൂറ് കണക്കിന് അശ്ലീല വീഡിയോകള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ഇതില്‍ പലതിലും മറിയാമ്മയും ഉണ്ട് എന്നതാണ് വസ്തുത. ഇവരുമായി ബന്ധമില്ലാത്ത ചില വീഡിയോകളും ലാപ് ടോപ്പില്‍ ഉണ്ടായിരുന്നത്രെ. പലതും കൈമാറി എന്നാല്‍ ഏറ്റവും ഞെട്ടിക്കുന്ന കാര്യം ഇതല്ല. ഇതിലെ പല വീഡിയോകളും ഇവര്‍ ആര്‍ക്കൊക്കെയോ കൈമാറിയിട്ടുണ്ട് എന്നതാണ് അത്. ഇരകളായ ആളുകള്‍ക്ക് തന്നെ ആണോ ഇവ കൈമാറിയത്, അതോ അവരെ ഭീഷണിപ്പെടുത്താന്‍ മറ്റ് പലര്‍ക്കും നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.IMG-20180606-WA0039

കോട്ടയത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും മറിയാമ്മയുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്തായാലും അത്തരം ഒരു പരാതി പോലീസിന് ലഭിച്ചിട്ടില്ല. പണം കൊടുത്ത് അത് ഒത്തുതീര്‍പ്പാക്കിയതാണോ എന്നും വ്യക്തമല്ല. നാല് ലക്ഷം രൂപ ഇയാള്‍ മറിയാമ്മക്ക് നല്‍കി എന്നൊക്കെയാണ് പ്രചരിക്കുന്ന വിവരം മറിയാമ്മ കുടുങ്ങിയത് ഒരു സര്‍ക്കാര്‍ ഡോക്ടറെ വലയില്‍ വീഴ്ത്തിയതോടെ ആണ് മറിയാമ്മ കുടുങ്ങുന്നത്. പലതവണയായി ഡോക്ടറുടെ കൈയ്യില്‍ നിന്ന് ലക്ഷങ്ങള്‍ ഇവര്‍ തട്ടിയെടുത്തിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ കോട്ടയം ജില്ല പോലീസ് മേധാവിയെ പരാതിയുമായി സമീപിക്കുകയായിരുന്നു. പിന്നീട് പോലീസ് ഒരുക്കിയ കെണിയില്‍ മറിയാമ്മ കുടുങ്ങുകയും ചെയ്തു.

മറിയാമ്മ നേരിട്ട് തന്നെ ആണ് ആളുകളെ കെണിയില്‍ വീഴ്ത്തുന്നത്. ആഡംബര കാറുകളില്‍ സഞ്ചരിക്കുന്നവരോട് ലിഫ്റ്റ് ചോദിച്ചും മറ്റും ആയിരിക്കും തുടക്കം. പിന്നീട് അടുത്ത ബന്ധം സൃഷ്ടിക്കും. അത് കിടപ്പറയില്‍ എത്തുന്നതോടെ മറിയാമ്മയുടെ പദ്ധതികള്‍ വിജയിക്കുകയും ചെയ്യും. തെളിവുകള്‍ സൂക്ഷിക്കും ബന്ധം വളര്‍ത്തി പണം ആവശ്യപ്പെടലാണ് അടുത്ത ഘട്ടം. പണം കൊടുത്തില്ലെങ്കില്‍ രഹസ്യമായി ചിത്രീകരിച്ച വീഡിയോകളും ചിത്രങ്ങളും കാണിച്ചായിരിക്കും ഭീഷണി. അതോടെ ഒട്ടുമിക്കവരും കീഴടങ്ങുകയും ചെയ്യും. ഗുണ്ടകള്‍ മറിയാമ്മയുടെ ഭീഷണിക്ക് വഴങ്ങാത്തരെ ഒതുക്കാന്‍ ആയിരുന്നു ഇവര്‍ ഗുണ്ടകളെ കൂടെ കൂട്ടിയിരുന്നത്. കഴിഞ്ഞ ദിവസം മറിയാമ്മക്കൊപ്പം അറസ്റ്റിലായ രാജേഷ് ആണ് ഇതില്‍ പ്രധാനപ്പെട്ട ആള്‍. മറിയാമ്മ കൈമാറിയ ദൃശ്യങ്ങള്‍ കാണിച്ച് രാജേഷും പലരേയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പ് പുത്തരിയല്ല മറിയാമ്മയുടെ തട്ടിപ്പ് അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതില്‍ മാത്രം ഒതുങ്ങുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക തട്ടിപ്പുകളും പലതുണ്ട്. ഇവര്‍ക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ആയി എട്ട് കേസുകളാണ് ഇപ്പോള്‍ നിലവിലുള്ളത്.

Latest
Widgets Magazine