പല്ലില്‍ കമ്പിയിട്ട പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്നാട്ടില്‍.. ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ചെന്നൈയിലേക്ക്.

കൊച്ചി:ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് കാഞ്ചീപുരത്തിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മലയാളിയുടേതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു.തിരുച്ചിറപ്പള്ളി- ചെങ്കല്‍പ്പേട്ടയിലെ പഴവേലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പല്ലില്‍ കമ്പിയിട്ട കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 19 നും 20 നും മധ്യേ പ്രായം ഉണ്ടെന്നാണ് വിവരം. മൃതദേഹം മലയാളിയുടേതാണെന്ന സംശയം കൂടി ഉയര്‍ന്നതോടെ കോട്ടയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചതായി മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചെന്നൈയ്ക്കടുത്ത് കത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ടാണ് കാഞ്ചീപുരത്തിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മലയാളിയുടേതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ജെസ്നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. പ്രായയവും കമ്പിയും തിരുച്ചിറപ്പള്ളി- ചെങ്കല്‍പ്പേട്ടയിലെ പഴവേലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പല്ലില്‍ കമ്പിയിട്ട കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം 19 നും 20 നും മധ്യേ പ്രായം ഉണ്ടെന്നാണ് വിവരം. മൃതദേഹം മലയാളിയുടേതാണെന്ന സംശയം കൂടി ഉയര്‍ന്നതോടെ കോട്ടയത്ത് നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയുടെ തിരോധാനം അന്വേഷിക്കുന്ന സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചതായി മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. നിലവില്‍ മൃതദേഹം ചെങ്കല്‍പേട്ട് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മുഖം തിരിച്ചറിയാനാവാത്ത വിധം കത്തികരിഞ്ഞ നിലയിലാണ്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പുറപ്പെട്ട അന്വേഷണ സംഘം അവിടെ എത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്നും മംഗളം വാര്‍ത്തയില്‍ ഉണ്ട്. രണ്ട് മാസത്തോളം പത്തനംതിട്ട സ്വദേശിനിയായ ജസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് രണ്ട് മാസത്തോളമാകുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജെസ്നയെ മാർച്ച് 22 മുതലാണ് കാണാതായത്. മുക്കൂട്ടുത്തറയിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. സ്റ്റഡി ലീവായതിനാൽ ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് ജെസ്ന വീട്ടിൽ നിന്നിറങ്ങിയത്. തുടർന്ന് ഓട്ടോയിൽ മുക്കുട്ടുത്തറയിലും ബസിൽ എരുമേലിയിലും എത്തി.

എന്നാൽ ഇതിനുശേഷം ജെസ്നയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആർക്കുമറിയില്ല. കാണാമറയത്ത് ഇതുവരെയും ജസ്‌ന എവിടയെന്നത് സംബന്ധിച്ച് ഒരു സൂചന പോലും പോലീസിനോ വീട്ടുകാര്‍ക്കോ ലഭിച്ചിട്ടില്ല. കേരളത്തിന് അകത്തും പുറത്തും നടത്തിയ അന്വേഷണങ്ങളിലെല്ലാം നിരാശ മാത്രമാണ് ഫലം.അടുത്തിടെ ബെംഗളൂരുവില്‍ ജസ്‌നയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയും പരാജയപ്പെട്ടിരുന്നു. നിരവധി കഥകള്‍ ജസ്നയെ കണ്ടെന്ന് വ്യക്തമാക്കി നിരവധി വ്യാജ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ വഴിയും പ്രചരിച്ചിരുന്നു. ജസ്നയെ കണ്ടെത്തുന്നവര്‍ക്കായി പാരിതോഷികം പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി കോളുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

Top