തൃശൂര്‍: പറപ്പൂക്കര തൊട്ടിപ്പാളില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം നടുറോഡില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബോംബ് പൊട്ടിത്തെറിച്ച് റോഡിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകളേയോ ആളുകളേയോ ലക്ഷ്യം വെച്ചായിരുന്നില്ല ബോംബേറെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച വൈകുന്നേരം 5.15ഓടെയായിരുന്നു സംഭവം. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സംഭവമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ ആണെന്നാണ് സൂചന.ആഡംബര ബൈക്കില്‍ എത്തിയവരാണ് കൃത്യം നടത്തിയത്. സ്ഫോടനമുണ്ടായ ഭാഗത്ത് ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല. സ്ഫോടക വസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


