അച്ഛനില്‍ നിന്നും മോഷ്ടിച്ച 46 ലക്ഷം കൊണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥി സൗഹൃദ ദിനം ആഘോഷിച്ചു; കൂട്ടുകാര്‍ക്ക് നല്‍കിയത് ഞെട്ടിക്കുന്ന സമ്മാനങ്ങള്‍

ജബല്‍പുര്‍: അച്ഛന്‍ വസ്തു വിറ്റ് കിട്ടിയതില്‍ നിന്നുള്ള 46 ലക്ഷം രൂപ സൗഹൃദ ദിനത്തില്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തും സമ്മാനങ്ങള്‍ വാങ്ങിയും 15 കാരന്‍ ചിലവഴിച്ചു. അച്ഛന്റെ പണം മോഷ്ടിച്ചെടുത്താണ് പയ്യന്‍ ഈ കൃത്യം ചെയ്തത്. ഇതില്‍ 15 ലക്ഷം രൂപ ഒരു സാധാരണ ദിവസവേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കും മൂന്നു ലക്ഷം രൂപ ഹോംവര്‍ക്ക് ചെയ്തു കൊടുത്ത സുഹൃത്തിനുമാണ് നല്‍കിയത്.

കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ജബല്‍പുരിലെ കെട്ടിടനിര്‍മാതാവ് വസ്തു വിറ്റ 60 ലക്ഷം രൂപ വീട്ടിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇയാള്‍ പണം നഷ്ടപ്പെട്ടതിനെകുറിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു. മോഷണം നടന്നതിന്റെ ഒരു ലക്ഷണവും വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മകന്‍ പണം സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തതായി കണ്ടെത്തുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്‌കൂളിലും കോച്ചിങ് സെന്ററിലുമുള്ള 35 സഹപാഠികള്‍ക്കാണ് സ്മാര്‍ട്ട് ഫോണുകളും വെള്ളി ബ്രേയ്സ്ലെറ്റുകളും അച്ഛന്റെ പണമുപയോഗിച്ച ഈ പത്താംക്ലാസ്സുകാരന്‍ വാങ്ങിക്കൊടുത്തത്.എടുത്ത 46 ലക്ഷത്തില്‍ പതിനാലു ലക്ഷം രൂപയും സമ്മാനങ്ങള്‍ വാങ്ങാനാണ് കുട്ടി ചെലവഴിച്ചത്. കുട്ടി നല്‍കിയ പണം ഉപയോഗിച്ച് ഒരു സുഹൃത്ത് പുതിയ കാര്‍ വരെ വാങ്ങുകയും ചെയ്തു.

കുട്ടിയോട് വിവരങ്ങള്‍ അന്വേഷിച്ച് നഷ്ടമായ പണം തിരികെ കിട്ടാനുള്ള ശ്രമത്തിലാണ് ജബല്‍പുര്‍ പോലീസ്. കുട്ടി പണം നല്‍കിയ സുഹൃത്തുക്കളുടെ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ പണം തിരികെയെത്തിക്കാനുള്ള സമന്‍സ് പോലീസ് അയച്ചിട്ടുണ്ട്.

Top