മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ്; മഹാരാജാസ് വിഷയത്തില്‍ സഭയില്‍ പച്ചക്കള്ളം പറഞ്ഞു

തിരുവനന്തപുരം: മാഹാരാജാസ് കേളേജ് വിഷയത്തില്‍ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പച്ചെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിനു നോട്ടിസ്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നല്‍കിയത്.

എഫ്‌ഐറിലെ വിവരങ്ങള്‍ മറച്ചുവച്ച മുഖ്യമന്ത്രി, സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ നോട്ടീസില്‍ ആരോപിച്ചിരിക്കുന്നത്. പിടിച്ചെടുത്തത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ സഭയില്‍ പറഞ്ഞത്. പൊലീസ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചാണ് മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും നോട്ടീസില്‍ ആരോപണമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ മാസം ആധ്യമാണ് സംഭവം. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ സെന്‍ട്രല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു മീറ്ററോളം നീളമുള്ള 14 ഇരുമ്പുവടികളും നാലു തടി വടികളും ഒരു വാക്കത്തിയും പിടിച്ചെടുത്തത്. മഹാരാജാസില്‍നിന്നും കണ്ടെത്തിയതു മാരകായുധങ്ങള്‍ തന്നെയെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടും (എഫ്ഐആര്‍). ആയുധ നിരോധന നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്.

ഗാര്‍ഹികകാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാത്ത മൂര്‍ച്ചകൂടിയ വെട്ടുകത്തി, ഒരുവശത്തു തുണിയും കയറും ചുറ്റി കൈപ്പിടിയുണ്ടാക്കിയ ഇരുമ്പുവടികള്‍ എന്നിവയാണു പിടിച്ചെടുത്തതെന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, മഹാരാജാസ് കോളജില്‍നിന്നു പിടിച്ചെടുത്തതു മാരകായുധങ്ങളല്ല, മറിച്ചു വാര്‍ക്കപ്പണിക്കുള്ള കമ്പിയും കത്തിയുമാണെന്നാണ് എഫ്ഐആറിനെ ഉദ്ധരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച പരിശോധനാ പട്ടിക, പ്രഥമവിവര റിപ്പോര്‍ട്ട് എന്നിവയ്ക്കു കടകവിരുദ്ധമായി എന്തുകൊണ്ടാണു മുഖ്യമന്ത്രി സഭയില്‍ സംസാരിച്ചതെന്നതു ദുരൂഹമായി തുടരുന്നു. മുഖ്യമന്ത്രി വെളിപ്പെടുത്തിയ ‘വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന കമ്പികള്‍’ എല്ലാം തന്നെ ഒരു വശത്തു കൈപ്പിടിയുള്ള കുറുവടികളാണ്.

അതേസമയം മുഖ്യമന്ത്രി താന്‍ പറഞ്ഞ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുകയാണ്. മഹാരാജാസ് കോളജ് ഹോസ്റ്റലില്‍ നിന്ന് ആയുധം കണ്ടെത്തിയതുമായി ബന്ധപ്പെട്ടു നിയമസഭയില്‍ താന്‍ പറഞ്ഞതു മനക്കണക്കല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എഫ്ഐആറില്‍ ഉള്ളതാണ് ഉദ്ധരിച്ചത്. പിടിച്ചെടുത്ത ആയുധങ്ങള്‍ എന്തൊക്കെയാണെന്ന് എഫ്ഐആറില്‍ വ്യക്തമായി പറയുന്നുണ്ട്. അതു തന്നെയാണു ഞാനും പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍, മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.

Top