വയര്‍ ചുരുങ്ങിപോയി; ആറുവര്‍ഷമായി ഭക്ഷണം കഴിക്കുന്നത് മൂക്കിലൂടെ; യുവതിയുടെ ജീവിതം വിചിത്രം

53984_1473480182

അയ്ലാ ബ്യൂ ഫോളി എന്ന ബ്രിട്ടന്‍ യുവതിയുടെ ജീവിതം വിചിത്രം തന്നെ. വയര്‍ ചുരുങ്ങിപോയതോടെ ഒന്നും ഈ യുവതിക്ക് കഴിക്കാന്‍ സാധിക്കില്ല. ആറുവര്‍ഷമായി മൂക്കിലൂടെയാണ് ഭക്ഷണം വയറ്റിലാക്കുന്നത്. മൂക്കിലൂടെ ഘടിപ്പിച്ച ട്യൂബിലൂടെയാണ് പോഷക പദാര്‍ഥങ്ങള്‍ ഉള്ളിലെത്തുന്നത്.

വയര്‍ തളര്‍ന്നുപോവുകയെന്ന അത്യപൂര്‍വമായ രോഗാവസ്ഥയാണ് അവള്‍ നേരിടുന്നത്. ഗ്ലൂസ്റ്റര്‍ഷയറിലെ ചെല്‍റ്റന്‍ഹാമില്‍നിന്നുള്ള ഈ പെണ്‍കുട്ടിക്ക് ഇനിയൊരിക്കലും ഭക്ഷണം കഴിക്കാനായെന്നും വരില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ പോഷകപദാര്‍ഥങ്ങള്‍ നേരിട്ട് ഹൃദയത്തിലേക്ക് കൊടുക്കുകയായിരുന്നു. എന്നാല്‍, സെപ്റ്റ്സീമിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ അത് നിര്‍ത്തി ഇനിയൊരു സെപ്റ്റിസീമിയയെ അയ്ല അതിജീവിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ മൂക്കിലെ ട്യൂബിലൂടെ വയറ്റിലേക്കാണ് പോഷകപദാര്‍ഥങ്ങള്‍ എത്തിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ii0_135

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെയാണ് അയ്ലയെ രോഗം ബാധിച്ചത്. ഭക്ഷണമായിരുന്നു അയ്ലയുടെ ദൗര്‍ബല്യം. കിട്ടുന്നതൊക്കെ വാരിക്കഴിച്ച് അസുഖമായതാകുമെന്നാണ് തുടക്കത്തില്‍ എല്ലാവരും കരുതിയത്. എന്നാല്‍ പിന്നീട് അത് അപ്പന്‍ഡിക്സിന്റെ കുഴപ്പമാണെന്ന് വിലയിരുത്തി. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് അസുഖം ഇതാണെന്ന് നിര്‍ണയിച്ചത്. അപ്പോഴേയ്ക്കും അയ്ല തീര്‍ത്തും ദുര്‍ബലയായി മാറിയിരുന്നു. ശരീരം ശോഷിച്ചു. പത്തുവയസ്സുകാരുടെ വസ്ത്രങ്ങള്‍ പാകമാകുന്ന അവസ്ഥയായി. ഒന്നവര്‍ഷത്തോളം നീണ്ടുനിന്ന പരിശോധനകള്‍ക്കുശേഷമാണ് ഗ്യാസ്ട്രോപരേസിസ് എന്ന അപൂര്‍വമായ അസുഖമാണ് അയ്ലയ്ക്കെന്ന് നിര്‍ണയിക്കാനായത്.

വയറിന്റെ പേശികള്‍ തളര്‍ന്നുപോകുന്ന അസുഖമാണിത്. ഭക്ഷണം കഴിച്ചാല്‍ അത് ദഹിക്കാതെ വയറിനുള്ളില്‍ക്കിടക്കും. നിര്‍ത്താത്ത ഛര്‍ദിയാകും അപ്പോള്‍ ഫലം. പലതരത്തിലുള്ള ചികിത്സകള്‍ നടത്തിയിട്ടും ഫലിക്കാതെ വന്നതോടെയാണ് മൂക്കില്‍ ട്യൂബ് സ്ഥാപിക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.

Top