കനകദുര്‍ഗയെ തള്ളി ഭര്‍ത്താവും സഹോദരനും: വീട്ടില്‍ വന്ന് തെമ്മാടിത്തം കാട്ടിയെന്ന് സഹോദരന്‍

കൊച്ചി: ശബരിമല ദര്‍ശനം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ മരിച്ചുവെന്ന് കനകദുര്‍ഗ ആരോപിച്ചിരുന്നു. ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിച്ചെന്നാണ് പുതിയ ആരോപണം.

പരിക്കേറ്റ കനകദുര്‍ഗ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെയോടെ ചികിത്സ തേടിയെന്നാണ് വിവരം. അതേസമയം കനകദുര്‍ഗയെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് സഹോദരന്‍ ഭരത് ഭൂഷണും ഭര്‍ത്താവും.
പാര്‍ട്ടി പോലീസുമായി വന്ന് വീട്ടില്‍ തെമ്മാടിത്തം കാണിക്കാനാണ് കനക ദുര്‍ഗ ശ്രമിച്ചതെന്ന് സഹോദരന്‍ ഭരത് ഭൂഷണ്‍ ആരോപിച്ചു.കനകദുര്‍ഗ വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് ക്ഷേത്രത്തിലായിരുന്നുവെന്നും അപ്പോഴാണ് സംഭവങ്ങളെല്ലാം നടന്നതെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു.

അവളുടെ ഒപ്പം തന്നെ വീടിന് ഉള്ളിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരും പോലീസുകാരും ഇരച്ചു കയറുകയാണ് ചെയ്തത്. എന്നാല്‍ ഇവരെ പ്രതിരോധിക്കാന്‍ അമ്മ ശ്രമിച്ചു, ഇതിനിടയില്‍ ഉന്തും തള്ളുമുണ്ടായി. അപ്പോള്‍ അവള്‍ അമ്മയെ തള്ളിയിട്ടു, ഇതോടെ അമ്മ അവളെ തിരിച്ച് തല്ലി, എന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. കനക ദുര്‍ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അവരുടെ ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. എന്നാല്‍ ഇതുവരേയും സംഭവത്തില്‍ കനക ദുര്‍ഗ പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

Top