ക്രൈം ഡെസ്‌ക്
ന്യൂഡൽഹി: നിർഭയയുടെ അതിക്രൂരമായ കൊലപാതകത്തിന്റെ അഞ്ചാം വാർഷികത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്തെ നടുക്കി വീണ്ടും ക്രൂര കൊലപാതകം. വീടിനു സമീപത്തു നിന്നു തട്ടിക്കൊണ്ടു പോയ ആറു വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത അക്രമി സംഘം, കുട്ടിയുടെ സ്വകാര്യ ഭാഗത്ത് 24 സെന്റീമീറ്റർ നീളമുള്ള കുറുവടി കുത്തിയിറക്കി കൊലപ്പെടുത്തി.
കഴിഞ്ഞ ശനിയാഴ്ച ഡൽഹിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ നിന്നു ബന്ധുവിനൊപ്പമാണ് കുട്ടി പുറത്തേയ്ക്കു പോയതെന്നു ബന്ധുക്കൾ പറയുന്നു. രാത്രി മുഴുവൻ കുട്ടി വീട്ടിലുണ്ടായിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെയാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയെ കാണാതെ വന്നതോടെ ബന്ധുക്കൾ, അയൽവാസികളുടെ സഹായത്തോടെ തിരച്ചിൽ നടത്തിയപ്പോൾ സമീപത്തെ ഗോഡൗണിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതിക്രൂരമായ പീഡനമാണ് കുട്ടിയ്ക്കു നേരിടേണ്ടി വന്നതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലെ സൂചനകൾ.


