പോക്കറ്റ് കാലിയാകാതെ നോക്കാന്‍: ബജറ്റില്‍ വില കുറയുന്നവയും കൂടുന്നവയും ഇവ

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റാണ് കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്. കര്‍ശകര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടിയുള്ള ബജറ്റെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

ബജറ്റില്‍ മൊബൈല്‍ ഫോണുകള്‍, കാറുകള്‍, മോട്ടോര്‍ സൈക്കിള്‍, ചെരുപ്പ്, പെര്‍ഫ്യൂമുകള്‍ എന്നിവയ്ക്ക് വില കൂടുമെന്ന് ധനമന്ത്രി പറഞ്ഞു. 15 ശതമാനത്തില്‍ നിന്ന് 20 ശതമാനമായാണ് മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബജറ്റില്‍ വില കൂടുന്നവ

കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍
മൊബൈല്‍ ഫോണുകള്‍
വെളളി, സ്വര്‍ണം
പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍
സണ്‍ഗ്ലാസ്
പെര്‍ഫ്യൂമുകള്‍
സണ്‍സ്‌ക്രീന്‍, സണ്‍ ടാന്‍, മാനിക്യൂര്‍, പെഡിക്യൂര്‍ ഉല്‍പ്പന്നങ്ങള്‍
പേസ്റ്റ്, പൗഡര്‍
ആഫ്റ്റര്‍ ഷേവ് ഉല്‍പ്പന്നങ്ങള്‍
ചെരുപ്പ്
ഡയമണ്ട്‌സ്
സ്മാര്‍ട് വാച്ച്
എല്‍സിഡി, ലെഡ് ടിവി പാനല്‍സ്
ഫര്‍ണിച്ചര്‍
ലൈറ്റുകള്‍
കിടക്ക
കളിപ്പാട്ടങ്ങള്‍, വീഡിയോ ഗെയിം
വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍
സിഗരറ്റ്, സിഗരറ്റ് ലൈറ്റര്‍, മെഴുകുതിരി
പാന്‍ മസാല
പട്ടം
വെളിച്ചെണ്ണ അടക്കമുളള ഭക്ഷ്യ എണ്ണകള്‍
കശുവണ്ടി

വില കുറയുന്നവ

ഇ റയില്‍വേ ടിക്കറ്റ്
കശുവണ്ടി
സോളാര്‍ ഗ്ലാസ്
കോക്ലിയര്‍ ഇംപ്ലാന്റ്‌സിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍
ചില ഇലക്ട്രോണിക് വസ്തുക്കള്‍

Top