കോടതിയില്‍ യുവതി രഹസ്യമൊഴി നല്‍കി, വനിതാ കമ്മീഷനും രംഗത്ത്: ഗണേഷ് കുമാര്‍ എംഎല്‍എയ്ക്ക് കുരുക്കു മുറുകുന്നു

കൊല്ലം: അഞ്ചല്‍ സംഭവത്തില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി ഷീന. ചവറ കോടതിയില്‍ ഷീന രഹസ്യമൊഴി നല്‍കി. ഗണേഷ്‌കുമാറിന് നേരെ ഇന്നും യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധമുണ്ടായി.

വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടിത്തി കയ്യേറ്റം ചെയ്തു ,അസഭ്യവാക്കുകള്‍ ഉപയോഗിച്ചു, ലൈംഗിക ചുവയോടെയുള്ള ചേഷ്ടകള്‍ കാണിച്ചു. പൊലീസിന് നല്‍കിയ മൊഴി ഷീന കോടതിയിലും ആവര്‍ത്തിച്ചു. ആദ്യം പരാതി നല്‍കിയിട്ടും അത് രജിസ്റ്റര്‍ ചെയ്യാതെ ഗണേഷ് കുമാറിന്റെ പരാതി ആദ്യം സ്വീകരിച്ചതും ഷീന കോടതിയില്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹസ്യമൊഴി എടുക്കുന്നത് ഒന്നരമണിക്കൂര്‍ നീണ്ടു..ചവറ കോടതിയില്‍ നിന്നും കേസിന്റെ അധികാര പരിധിയിലുള്ള പുനലൂര്‍ കോടതിയിലേക്ക് രഹസ്യമൊഴി മജിസ്‌ട്രേട്ട് കൈമാറും. പൊലീസിട്ട എഫ്ഐആറും രഹസ്യമൊഴിയും പരിശോധിച്ച ശേഷം പുനലൂര്‍ മജിസ്‌ട്രേട്ടായിരിക്കും ഇനി കേസിന്റെ തുടര്‍നടപടികള്‍ തീരുമാനിക്കു.

പത്തനാപുരത്ത് ഗണേഷ്‌കുംമാര്‍ പങ്കെടുത്ത രണ്ട് പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായി. ഗണേഷ്‌കുമാറിനെതിരെ ഷീന വനിതാകമ്മീഷന് നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. കേസിന്റെ വിശദാശങ്ങള്‍ ഹാജരാക്കാന്‍ അഞ്ചല്‍ പൊലസിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

Top