കോവളം എംഎല്‍എ എം.വിന്‍സെന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ്

തിരുവനന്തപുരം :കോവളം എംഎല്‍എയായ എം.വിന്‍സെന്റിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ആത്മഹ്യക്ക് ശ്രമിച്ചെന്നുമാണ് കേസ്. ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ബാലരാമപുരം പൊലീസാണ് കേസെടുത്തിരിക്കുന്നത്.

നെയ്യാറ്റിന്‍കര സ്വദേശിയായ വീട്ടമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും എംഎല്‍എ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഭര്‍ത്താവിന്റെ മൊഴി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top