പള്ളി വികാരി കന്യാസ്ത്രീയുമായി കടന്നു; പള്ളി പണിയാന്‍ സ്വരൂപിച്ച മുക്കാല്‍ കോടി രൂപയും കൊണ്ട് സ്ഥലം വിട്ടത് സ്‌പെയിനിലേക്ക്

കൊച്ചി: ഇടവകയിലെ കന്യാസ്ത്രീയുമായി വൈദീകന്‍ ഒളിച്ചോടി. പുതിയ പള്ളി പണിയാന്‍ പിരിച്ച ലക്ഷങ്ങളുമായാണ് വികാരി കടന്നുകളഞ്ഞത്. കൂട്ടത്തിലുള്ള കന്യാസ്ത്രീയുമായി കടന്നുകളഞ്ഞ അച്ചനെ അന്വേഷിച്ച് നടക്കുകയാണ് ഇടവകയിലെ ആള്‍ക്കാര്‍. കേരളത്തിലെ കത്തോലിക്കാ സഭയുടെ തന്നെ മാനം കെടുത്തിയിരിക്കുകയാണ് സംഭവം.

തൃശൂരില്‍ കഴിഞ്ഞമാസം വൈദീകന്‍ വീട്ടമ്മയുമായാണ് ഒളിച്ചോടിയതെങ്കില്‍ ഇവിടെ കോട്ടപ്പുറം രൂപതയിലെ മണലിക്കാട് വികാരി ഫാദര്‍ മില്‍ട്ടന്‍ ഫ്രാങ്ക്ളിന്‍ ആണ് തിരുവസ്ത്ര ധാരിയായ കന്യാസ്ത്രീയുമായി കടന്നു കളയുകയായിരുന്നു. 75 ലക്ഷം നേര്‍ച്ച പണവും ആയി കാമ ജോഡികള്‍ സ്‌പെയിനിലേക്ക് കടന്നു. സംഭവം വിവാദമായതോടെ ഈ വൈദികനെ കോട്ടപ്പുറം രൂപത സഭയില്‍ നിന്ന് പുറത്താക്കി. വര്‍ഷങ്ങളായി തുടങ്ങിയ കന്യാസ്ത്രി വൈദീക പ്രണയത്തിന്റെ ക്ലൈമാക്സില്‍ വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടത് മുക്കാല്‍ കോടി രൂപയുടെ നേര്‍ച്ച പണം. പ്രവാസികളും ഇടവക ജനവും പിരിച്ച് സ്വരുക്കൂട്ടിയ പണം ആയിരുന്നു ഇത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പള്ളിനിര്‍മ്മാണത്തിനായി നാട്ടുകാര്‍ പിരിച്ചെടുത്ത 75 ലക്ഷത്തോളം രൂപയുമായാണ് ഈ വൈദീകന്‍ കന്യാസ്ത്രിയുമായി വിദേശത്തേയ്ക്ക് മുങ്ങിയത്. ഈ വൈദികനെ പുറത്താക്കിയതായി എല്ലാ ഇടവകകളിലും കഴിഞ്ഞ ദിവസം രൂപത അറിയിപ്പും നടത്തി.വൈദീകന്‍ മഠത്തിലേ സ്ഥിരം സന്ദര്‍ശകനായിരുന്നുവത്രേ. കന്യാസ്ത്രീയുമായി അടുപ്പത്തിലായിരുന്നത് ആരും ശ്രദ്ധിച്ചുമില്ല. സാധാരണ സൗഹൃദ ബന്ധം എന്നായിരുന്നു കണക്കാക്കിയത്.

മണലിക്കാട് ഇടവകയില്‍ പുതിയ പള്ളിപണിയാനുള്ള നിക്കാത്തോടൊപ്പം അച്ചന്‍ ഒളിച്ചോട്ടവും പ്ലാന്‍ ചെയ്തിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പുതിയ പള്ളി നിര്‍മ്മിക്കാനായി ഇടവകക്കാരന്റെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തി അഞ്ച് ലക്ഷവും വിദേശത്ത് നിന്ന് പിരിച്ച പണവുമായാണ് ഫാദര്‍ മില്‍ട്ടന്‍ കാച്ചപ്പിള്ളി മുങ്ങിയത്. നിലവില്‍ സെപയിനിലേയ്ക്കാണ് കന്യാസ്ത്രിയും വൈദീകനും മുങ്ങിയിരിക്കുന്നത്. പുതിയ പള്ളി പണിയാന്‍ വന്‍ പിരിവായിരുന്നു ഫാദര്‍ മില്‍ട്ടന്‍ ഫ്രാങ്ക്ളിന്‍ നടത്തിയത്. ഇടവക്കാരേ കുത്തി പിരിച്ചപ്പോള്‍ ഇടവകയിലേ പ്രവാസികളേയും വെറുതേ വിട്ടില്ല. പിരിച്ച പണം മുഴുവന്‍ കൈക്കലാക്കി സൂക്ഷിക്കാനും വൈദീകന്‍ ശ്രദ്ധിച്ചു.

നേരത്തെ കോട്ടപ്പുറം രൂപതയിലെ തന്നെ വൈദീകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അഴിക്കുള്ളിലാണ്. ഇതിനിടിയിലാണ് ലത്തീന്‍ സഭയ്ക്ക് മാനക്കേടായായി ഒളിച്ചോട്ട വാര്‍ത്ത പുറത്ത് വരുന്നത്. 2 ദിവസം മുമ്പാണ് തൃശൂരിലേ തന്നെ കൊച്ചച്ചന്റെ ഓണ്‍ലൈനില്‍ യുവാവുമായുള്ള സെക്‌സ് ചാറ്റ് പുറത്തുവന്നത്. (മെസഞ്ചറില്‍ ഹോട്ട് ചിത്രങ്ങള്‍ ചോദിക്കുന്നു, കൂടെ വരാന്‍ നിര്‍ബന്ധിക്കുന്നു; വൈദീകന്റെ വേലിചാട്ടം ഇങ്ങിനെ..) ഈ വൈദീകനും ഇപ്പോള്‍ നടപടിയിലാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ലൈംഗീക അപ്വാദവുമായി ബന്ധപ്പെട്ട് ഡസന്‍ കണക്കിന് വൈദീകരാണ് കേരളത്തില്‍ പ്രതി സ്ഥാനത്തായത്. എന്നാല്‍ അവിടെയൊന്നും ഇടവകക്കാരേ ബാധിച്ചില്ല. ഇപ്പോള്‍ വികാരിയും കന്യാസ്ത്രീയും ഒളിച്ചോടിയപ്പോള്‍ ഇടവകക്കാരുടെ പോകറ്റടിച്ചാണ് പോയത്. നേര്‍ച്ച പെട്ടിയിലും, പള്ളി ആവശ്യങ്ങള്‍ക്കും വൈദീകരുടെ വാക്കും ആത്മീയ ഭീഷണിയും മൂലം പണം കൊടുക്കുന്ന എല്ലാ വിശ്വാസികള്‍ക്കും ഇത് വന്‍ മുന്നറിയിപ്പാണ്. ഇടവകയില്‍ എത്ര കമ്മിറ്റിയും, കണക്കന്‍ മാരും ഉണ്ടായാലും ആത്യന്തികമായി പണം സൂക്ഷിക്കുന്നതും, ഷോപ്പിങ്ങ് നടത്തുന്നതും, കണക്ക് കൊടുക്കുന്നതും വികാരി തന്നെ. മണലിക്കാട് ഇടവക്കാര്‍ ഇനി എങ്ങിനെ പള്ളി പണിയും? ആ പണം എങ്ങിനെ തിരികെ കിട്ടും?. രൂപത നല്‍കുമോ? എല്ലാം കാത്തിരുന്ന് കാണാം.

Top