ചങ്ങനാശേരിയിൽ വ്യാജക കഞ്ചാവ് കച്ചവടം: ബൈക്കിൽ കഞ്ചാവുമായി കറങ്ങുന്നതിനിടെ രണ്ടു യുവാക്കൾ പിടിയിൽ

ചങ്ങനാശേരി: ലോക്ക് ഡൗണായിട്ടു പോലും ജില്ലയിൽ കഞ്ചാവ് ക്ച്ചവടത്തിനു കുറവലില്ല. ജില്ലയിലേയ്ക്കു വൻ തോതിലാണ് കഞ്ചാവ് ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ എക്‌സൈസും പൊലീസും വ്യാപകമായി പരിശോഘന നടത്തുകയാണ്. ഇത്തരത്തിൽ നടത്തിയ പൊലീസിന്റെ പരിശോധയ്ക്കിടയിലാണ് തൃക്കൊടിത്താനത്ത് നിന്നും രണ്ടു യുവാക്കൾ പിടിയിലായത്.

തൃക്കൊടിത്താനം സ്വദേശി ജോമോൻ (19) ,തോട്ടയ്ക്കാട് സ്വദേശി അക്ഷയ് ( 20) എന്നിവരെയാണ് ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടിയത്. വാഹന പരിശോധനക്കിടെ പൊലിസിന് സംശയം തോന്നിയപ്പോൾ കൈകാട്ടിയെങ്കിലും ഇവർ രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു.

ചങ്ങനാശേരി തൃക്കൊടിത്താനം പൊൻപുഴ ഭാഗത്ത് വച്ചാണ് ഇരുവരെയും കഞ്ചാവുമായി പിടികൂടിയത്. സമീപത്തുള്ള വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പന നടത്താൻ വേണ്ടി കൊണ്ടുവന്ന അഞ്ചു പൊതി കഞ്ചാവാണ് ഇരുവരുടെയും കയ്യിൽ നിന്നും പിടികൂടിയത്. പൊലീസിനെ കണ്ട് സ്‌കൂട്ടറിൽ രക്ഷപ്പെടാൻ ശ്രമിച്ച എന്നിവരെയാണ് ഓടിച്ചിട്ട് പിടികൂടിയത്. തൃക്കൊടിത്താനം എസ്.ഐ പ്രദീപ് വി.എസ്, എസ്.ഐ (ട്രെയിനി) ജയകൃഷ്ണൻ ടി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ.ടി.കെ, ജിത്തു. എം എന്നിവർ ചേർന്നാണ് പ്രതി ക ളെ പിടികൂടിയത്.

Top