ചേട്ടൻ ഷോയിൽ വാംഖഡെയിലെ വമ്പന്മാരായി ചെന്നൈ സൂപ്പർ കിങ്സ്.മുംബൈയെ നശിപ്പിച്ച് ചെയ്ത് സഞ്ജുവിന്റെ ക്ലാസ് സെഞ്ചുറി. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റര്‍

ഐപിഎല്ലിലെ ചിരവൈരികളുടെ പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് വമ്പൻ ജയം. 103 റൺസിന് മുംബൈ ഇന്ത്യൻസിനെ തകർത്തു. 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 104 ഓൾഔട്ടായി. സെഞ്ച്വറി നേടിയ മലയാളിതാരം സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശിൽപി.

ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ എന്ന നേട്ടം ഇനി സഞ്ജുവിന് സ്വന്തമായി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡും സഞ്ജു ഇന്നലെ സ്വന്തമാക്കി. തുടക്കത്തില്‍ വിക്കറ്റുകള്‍ വീണപ്പോള്‍ സംയമനത്തോടെ കളിച്ച സഞ്ജു, ശാന്തത നിലനിര്‍ത്തി മംബൈ ബൗളര്‍മാരെ നിര്‍ദാക്ഷിണ്യം പ്രഹരിച്ചാണ് ചെന്നൈയെ ജയത്തിലേക്ക് നയിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

208 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയുടെ സ്കോർ ബോർഡിൽ 11 റൺസെത്തിയപ്പോഴേക്കും ടോപ് ത്രീ ഡ്രെസിങ് റൂമിൽ തിരിച്ചെത്തി. ഉടനടി മറ്റൊരു വിക്കറ്റ് വീഴാതെ കാത്തെങ്കിലും തിലക് വർമയുടെയും സൂര്യകുമാർ യാദവിന്റെയും മെല്ലാപ്പോക്ക് പോക്ക് മുംബൈക്ക് തിരിച്ചടിയായി. ഒടുവിൽ മധ്യനിരയിലെ കൂട്ടത്തകർച്ച കൂടിയായപ്പോൾ മുംബൈയുടെ പതനം പൂർണം.

ചെന്നൈയെ 207 ലെത്തിച്ചത് സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ്. ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇതേ പിച്ചിൽ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങിയ സഞ്ജു തകർത്തടിച്ചപ്പോൾ ജസ്പ്രീത് ബുംറയ്ക്ക് പോലു രക്ഷയില്ലാതായി. 54 പന്തിൽ 10 ഫോറും 6 സിക്സും ഉൾപ്പടെ പുറത്താകാതെ 101 റൺസ്.സഞ്ജുവിന്റെ സീസണിലെ രണ്ടാമത്തെയും ഐപിഎല്ലിലെ ആകെ അഞ്ചാമത്തെയും സെഞ്ച്വറി. മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും മുംബൈയ്ക്കായി.

Top